'വൻ പൊളി..'; പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ, ഒപ്പം വൻ താരനിര

Published : Jul 13, 2023, 06:17 PM ISTUpdated : Jul 13, 2023, 07:57 PM IST
'വൻ പൊളി..'; പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ, ഒപ്പം വൻ താരനിര

Synopsis

വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. 

സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം 'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചു. “വർഷങ്ങൾക്കു ശേഷം” എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരും ചിത്രത്തിന്‍റെ ഭാ​ഗമാകുന്നു. 

വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് “വർഷങ്ങൾക്കു ശേഷം”. മേരിലാന്റ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെയും നിർമാതാവ്. ഹൃദയം നിർമിച്ചതും ഇദ്ദേഹം ആയിരുന്നു. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ചിത്രത്തിന്‍റെ ഭാഗമാണ്. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ എത്തിയ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. 

അതേസമയം, ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് എന്നാണ്, അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചിത്രത്തില്‍ നിവിന്‍ പോളി അതിഥി താരമായിട്ടാകും എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. 

ആ കഥ പ്രശ്നം ആവുമെന്ന് കരുതിയില്ല, പേടിച്ചു പോയി, അങ്ങനെയാ തലകറങ്ങിയെ: അനിയൻ മിഥുൻ

2022 ജനുവരിയില്‍ റിലീസ് ചെയ്ത സിനിമയാണ് ഹൃദയം. കൊവിഡിനിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.  വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ഇത്.  പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. പ്രണവിന്‍റെ കരിയറിലെ 50 കോടി ക്ലബ്ബ് ചിത്രമായ ഹൃദയം നൂറ് ദിവസങ്ങള്‍ തിയറ്ററില്‍ നിറഞ്ഞോടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ