തന്റെ ജീവിതത്തിൽ ഒരു ലവ് സ്റ്റോറി ഉണ്ടായിരുന്നുവെന്നും എന്നാൽ ബി​ഗ് ബോസിൽ പറഞ്ഞ കഥയുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അനിയൻ മിഥുൻ പറഞ്ഞു

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ പ്രേക്ഷകർക്ക് സുചരിചിതനായ ആളാണ് അനിയൻ മിഥുൻ. ബി​ഗ് ബോസിൽ തൊണ്ണൂറോളം ദിവസം പൂർത്തിയാക്കിയാണ് അനിയൻ ഷോയുടെ പടിയിറങ്ങിയത്. ഷോയിൽ അനിയൻ പറഞ്ഞ പ്രണയ കഥ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍ വെടിയേറ്റ് മരിച്ചുവെന്നുമാണ് ഒരു ടാസ്കിനിടയിൽ മിഥുൻ പറഞ്ഞത്. പിന്നീട് ഇതിന്റെ വിശ്വാസീയത ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഫിനാലെയ്ക്ക് മുന്‍പ് ബബി ഹൗസിൽ തിരിച്ചെത്തിയ മിഥുന്‍ കാര്യങ്ങള്‍ തുറന്ന് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് പുറത്തുവന്ന ശേഷം ആദ്യമായി പ്രതികരിക്കുകയാണ് മിഥുൻ.

തന്റെ ജീവിതത്തിൽ ഒരു ലവ് സ്റ്റോറി ഉണ്ടായിരുന്നുവെന്നും എന്നാൽ ബി​ഗ് ബോസിൽ പറഞ്ഞ കഥയുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അനിയൻ മിഥുൻ പറഞ്ഞു. മോഹൻലാൽ ചോദിച്ചപ്പോൾ പേടിച്ചു പോയെന്നും അങ്ങനെയാണ് ബോധം കെട്ടതെന്നും അനിയൻ പറയുന്നു. ഇന്ത്യൻ സിനിമ ​ഗ്യാലറിയോട് ആയിരുന്നു മിഥുന്റെ പ്രതികരണം.

"എന്റെ ലൈഫിൽ ഒരു ലവ് സ്റ്റോറി ഉണ്ടായിരുന്നു. പക്ഷേ ഞാൻ പറഞ്ഞതുമായി ബന്ധമൊന്നും ഇല്ല. ചില സമയത്ത് നമ്മൾ ക്യാമറയൊക്കെ മറന്നു പോകും. ഇമോഷണലി പറയുമ്പോൾ ചില കാര്യങ്ങളിൽ വിഷമം ഉണ്ടാകും. പറഞ്ഞു കഴിഞ്ഞപ്പോൾ വിചാരിച്ചില്ല ഇത്രയും വലിയ പ്രശ്നം ആകുമെന്ന്. അങ്ങനെ ചിന്തിച്ചില്ല. ഒരു സമൂഹത്തിനെ പറ്റിക്കണമെന്ന് ചിന്തിച്ചിട്ടില്ല. എന്റെ നാട്ടിലൊക്കെ പറയുന്ന രീതിയിൽ പറഞ്ഞ് പോയതാണ്. ലാലേട്ടൻ വന്ന് ചോദിച്ചപ്പോൾ പേടിച്ചു പോയി. സത്യമായിട്ടും പേടിച്ചു പോയി. കുഞ്ഞിലെ മുതൽ ആരാധിക്കുന്ന വ്യക്തി നമ്മളോട് ചൂടാവുകയാണ്. പേടിച്ച് ഞാൻ തലകറങ്ങി വീണതാണ്. അതാണ് നെക്സ്റ്റ് എപ്പിസോഡിൽ സോറി പറഞ്ഞത്. ആ സമയത്ത് ഒന്നും ചിന്തിക്കേണ്ട കഴിവ് ഉണ്ടായില്ല എനിക്ക്. ഹൗസിൽ വന്നിട്ട് വീണ്ടും മാപ്പ് പറഞ്ഞിരുന്നു. അവിടെ വച്ച് തന്നെ ആ പ്രശ്നം തീർത്തു", എന്നാണ് മിഥുൻ പറഞ്ഞത്. 

ഇത് ലക്ഷ്മി റായ് തന്നെയോ ? വൻ മേക്കോവറിൽ താരസുന്ദരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News