ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവ് മോഹൻലാല്‍, എവിടെയാണെന്ന അന്വേഷണവുമായി ആരാധകര്‍

Published : Dec 08, 2022, 12:17 PM ISTUpdated : Dec 08, 2022, 12:21 PM IST
ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവ് മോഹൻലാല്‍, എവിടെയാണെന്ന അന്വേഷണവുമായി ആരാധകര്‍

Synopsis

പ്രണവ് മോഹൻലാല്‍ പങ്കുവെച്ച പുതിയ ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.  

വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും മലയാളികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാല്‍. മോഹൻലാല്‍ എന്ന ഇതിഹാസ താരത്തിന്റെ മകൻ എന്നതിലുപരിയായി പ്രണവ് ഇന്ന് നായകനെന്ന നിലയിലും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. 'ഹൃദയം' എന്ന ചിത്രത്തിന്റെ വിജയം പ്രണവ് മോഹൻലാലിന് വലിയ സ്വീകാര്യതയാണ് നല്‍കിയത്. യാത്രകള്‍ ഇഷ്‍ടപ്പെടുന്ന പ്രണവിന്റെ പുതിയൊരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

യാത്രകള്‍ പ്രണവ് മോഹൻലാലിന് ഏറ്റവും ഇഷ്‍ടപ്പെട്ട കാര്യമാണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമല്ല ആരാധകര്‍ക്കും അറിയാം. സിനിമാ തിരക്കുകളില്‍ നിന്ന് മാറി യാത്രകള്‍ ചെയ്യാൻ ഇഷ്‍ടപ്പെടുന്ന ആളെന്ന നിലയിലാണ്  പ്രണവ് മോഹൻലാലിനെ പ്രേക്ഷകര്‍ ആദ്യം അറിഞ്ഞിരുന്നത്. പ്രണവ് തന്നെ തന്റെ യാത്രകളുടെ ഫോട്ടോകള്‍ ഇപ്പോള്‍ പങ്കുവയ്‍ക്കാറുണ്ട്. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ഥലം ഏതെന്ന് പ്രണവ് പറഞ്ഞിട്ടില്ല. സ്‍പെയിൻ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണെന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.

ഞങ്ങൾ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. പുള്ളീടെ ഒരു പേഴ്‍സണ്‍ പ്രൊഫൈലുണ്ട്, അതില്‍ ഇതിന്‍റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട് എന്നായിരുന്നു വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്.

പ്രണവ് മോഹൻലാലിനെ കുറിച്ച് 'ഹൃദയം' സിനിമയുടെ നിർമ്മാതാവ്  വിശാഖ് സുബ്രഹ്‍മണ്യം പറഞ്ഞ വാക്കുകളും ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രണവ് മോഹൻലാല്‍ ഒരു യാത്രയിലാണ്. എന്റെ വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു.  ഈ വർഷം മുഴുവൻ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവൻ പറഞ്ഞിരുന്നുവെന്നായിരുന്നു വിശാഖ് സുബ്രഹ്‍മണ്യം അറിയിച്ചിരുന്നത്.

Read More: പ്രമുഖ കോമഡി താരം ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍