തമിഴിലെ പ്രമുഖ കോമഡി താരം ടി  ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു.

തമിഴ് പ്രേക്ഷകരുടെ പ്രിയ കോമഡി താരമായ ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. രാത്രി 8.30നായിരുന്നു ശിവ നാരായണമൂര്‍ത്തിയുടെ അന്ത്യം സംഭവിച്ചത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നായിരുന്നു അന്ത്യം എന്നാണ് റിപ്പോര്‍ട്ട്.

തഞ്ചാവൂരിലെ പട്ടുകോട്ടേയി സ്വദേശിയാണ് തമിഴ് സിനിമയില്‍ ചിരിയുടെ വക്താവായി മാറിയ ശിവ നാരായണമൂര്‍ത്തി. 'പൂന്തോട്ടം' എന്ന ചിത്രത്തിലൂടെയാണ് ശിവ നാരായണമൂര്‍ത്തി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തമിഴകത്തെ ഒട്ടേറെ ഹിറ്റ് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാകാൻ വളരെ പെട്ടെന്നു തന്നെ ടി ശിവ നാരായണമൂര്‍ത്തിക്ക് കഴിഞ്ഞു. ഇരുന്നൂറിലധികം തമിഴ് ചിത്രങ്ങളില്‍ ടി ശിവ നാരായണമൂര്‍ത്തി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ ടി ശിവ നാരായണമൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്. പൊലീസ്, കര്‍ഷക വേഷങ്ങളില്‍ തിളങ്ങിയ താരമായിരുന്നു ടി ശിവ നാരായണ മൂര്‍ത്തി. വിജയ് നായകനായ അഭിനയിച്ച ഹിറ്റ് ചിത്രം 'വേലായുധം', സൂര്യ നായകനായ 'ഉന്നൈ നിനൈത്ത്', വിക്രം നായകനായ 'സ്വാമി' തുടങ്ങിയവയില്‍ ടി ശിവ നാരായണമൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്. പ്രമുഖ കോമഡി താരങ്ങളായി വിവേകിനും വടിവേലിനുമൊപ്പമുള്ള ടി ശിവ നാരായണമൂര്‍ത്തിയുടെ ഹാസ്യ രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോമഡി പുറമേ തമിഴിലെ ഹിറ്റ് സിനിമകളില്‍ സീരിയസ് വേഷങ്ങളിലും ശിവ നാരായണമൂര്‍ത്തി തിളങ്ങിയിട്ടുണ്ട്. തമിഴകത്ത സംസ്‍കാരിക സിനിമാ രാഷ്‍ട്രീയ സംസ്‍കാരിക മേഖലയിലെ പ്രമുഖര്‍ ശിവ നാരായണമൂര്‍ത്തിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പുഷ്‍പവല്ലിയാണ് ടി ശിവനാരായണ മൂര്‍ത്തിയുടെ ഭാര്യ. പുഷ്‍പവല്ലി- ടി ശിവ നാരായണ മൂര്‍ത്തി ദമ്പതിമാര്‍ക്ക് ലോകേഷ്, രാംകുമാര്‍, ശ്രീദേവി എന്നീ മക്കളാണ് ഉള്ളത്.

Read More: 'ഹണ്ട്'- ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായികയാകുന്നു