'ആരും സന്തോഷിക്കേണ്ട, രേണുവിനു മാത്രമേ കാൻസർ വന്നിട്ടുള്ളോയെന്ന് ചോദിക്കുന്നവരോട്'; മറുപടിയുമായി സുഹൃത്ത് പ്രതീഷ്

Published : Jun 22, 2026, 02:12 PM IST
Renu Sudhi

Synopsis

രേണു സുധി നമ്മളോട് ചോദിച്ചത് ഒന്ന് മാത്രമാണെന്നും പറയുന്നു പ്രതീഷ്.

കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോ തെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഈ വിഷമസന്ധിക്കിടെയും രേണുവിനെക്കുറിച്ച് നെഗറ്റീവ് കമന്റുകൾ പറയുന്നവർക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണുവിനൊപ്പം ആൽബത്തിൽ ഒരുമിച്ചഭിനയിച്ച പ്രതീഷ്.

''പല ആൾകാരും ഇന്നും രേണുവിനെ കുറ്റം പറയുന്നു അവർ ചെയ്ത പ്രവർത്തിയെ കുറിച്ച് പറഞ്ഞുകൊണ്ട്. ഞാൻ ഒന്ന് പറഞ്ഞോട്ടെ... ഈ ജീവിതത്തിൽ ഒരു തെറ്റ് പോലും ചെയ്യാത്ത മനുഷ്യന്മാരുണ്ടോ?. ഇല്ലല്ലോ... ഞാൻ ആയാലും നിങ്ങൾ ആയാലും എല്ലാം തെറ്റ് ചെയ്തിട്ടുണ്ട്. അവർ അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവരെ നമ്മുടെ ഒപ്പം ചേർത്ത് നിർത്തണമെന്ന് ഞാൻ പറയുന്നില്ല. എന്നാലും അവർ ഈ അവസ്ഥയിൽ ആയതിൽ സന്തോഷിക്കരുത്. ഒരുപാട് പേരുടെ കമന്റ്സ് ഞാൻ കണ്ടു. രേണു സുധിക്ക് മാത്രമെ കാൻസർ വന്നിട്ടുള്ളോയെന്ന് ചോദിക്കുന്നവരോട്... അസുഖം അവനവന് വരുമ്പോഴെ ആ അവസ്ഥ മനസിലാകൂ. അത് ഇന്നോ നാളെയോ എനിക്കോ നിങ്ങൾക്കോ വരാം.

അവർ ഇന്നുവരെ അവരുടെ അസുഖത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സഹായിക്കണം, പണം വേണം എന്നൊന്നും പറഞ്ഞ് നമ്മടെ ഇടയിൽ വന്നിട്ട് ഇല്ല. അവർ നമ്മളോട് ചോദിച്ചത് ഒന്ന് മാത്രം... നിങ്ങളുടെ പ്രാർത്ഥനയിൽ അവർക്ക് വേണ്ടി കൂടി ഒരു നിമിഷം പ്രാർത്ഥിക്കണം അത് മാത്രം. രേണു ചേച്ചി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്'', പ്രതീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എല്ലാവരോടും ക്ഷമ ചോദിക്കുന്നു', അമ്മ അംഗങ്ങൾക്ക് തുറന്ന കത്തുമായി ടിനി ടോം
ശ്വേതയ്‍ക്കെതിരെ ഗൂഢാലോചന, ചുക്കാൻ പിടിച്ചത് ആ നടി, എന്റെ പക്കല്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി: മല്ലിക സുകുമാരൻ