പ്രേംകുമാറിന്‍റെ പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹന്‍ലാലും

Published : Jul 13, 2022, 02:58 PM IST
പ്രേംകുമാറിന്‍റെ പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹന്‍ലാലും

Synopsis

പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനന്‍ നായരാണ്

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ (Premkumar) എഴുതിയ ദൈവത്തിന്‍റെ അവകാശികള്‍ എന്ന പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും (Mammootty) മോഹന്‍ലാലും (Mohanlal). താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേര്‍ന്ന് പുസ്‍തകം പ്രകാശനം ചെയ്‍തതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനന്‍ നായരാണ്. പ്രേംകുമാര്‍ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് സുഹൃത്തുക്കളുടെ പ്രേരണയെത്തുടര്‍ന്ന് പുസ്തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്. 22 ലേഖനങ്ങളില്‍ ഒരെണ്ണത്തിന്‍റെ തലക്കെട്ടാണ് ദൈവത്തിന്‍റെ അവകാശികള്‍ എന്നത്. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനെന്നും സാമൂഹികജീവിയെന്നുമുള്ള നിലയില്‍ തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് പുസ്‍തകത്തിലൂടെ പ്രേം കുമാര്‍. വണ്‍, ഒരു താത്വിക അവലോകനം എന്നിവയാണ് പ്രേംകുമാറിന്‍റേതായി സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങള്‍.

'കെജിഎഫി'ന്‍റെ ​​ഗംഭീര വിജയം; 'കോബ്ര'യിൽ ശ്രീനിധി വാങ്ങിയത് ആദ്യത്തേതിന്‍റെ ഇരട്ടി പ്രതിഫലം

വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത ചിത്രമാണ് യാഷിന്റെ കെജിഎഫ് (KGF). പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ചുവടുറപ്പിച്ച താരമാണ് ശ്രീനിധി ഷെട്ടി(Srinidhi Shetty). രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ കെജിഎഫിലൂടെ നിരവധി തെന്നിന്ത്യൻ ആരാധകരെയാണ് ശ്രീനിധി സ്വന്തമാക്കിയത്. വിക്രമിന്റെ കോബ്രയാണ് ശ്രീനിധിയുടെ പുതിയ ചിത്രം. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ നടിയുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ASLO READ : എന്താണ് 'ബ്രഹ്‍മാസ്ത്ര'യിലെ സീക്രട്ട് സൊസൈറ്റി? സംവിധായകന്‍ അയന്‍ മുഖര്‍ജി പറയുന്നു

കെജിഎഫിൽ ശ്രീനിധി വാങ്ങിയ തുകയുടെ ഇരട്ടിയാണ് 'കോബ്ര'യ്ക്ക് വേണ്ടി നടി വാങ്ങിയിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിലും ശ്രീനിധി ഇടം നേടിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആറ് മുതൽ ഏഴ് കോടി വരെയാണ് താരത്തിന്റെ കോബ്രയിലെ പ്രതിഫലം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം