'ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ': അല്ലിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

Published : Sep 08, 2022, 03:36 PM ISTUpdated : Sep 08, 2022, 03:38 PM IST
'ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ': അല്ലിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

Synopsis

കടുവ, തീർപ്പ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

ലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെ മകൾ അലംകൃതയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അല്ലിയെന്ന് വിളിക്കുന്ന അലംകൃതയുടെ കുട്ടി കവിതകളും എഴുത്തുകളും ചിത്രങ്ങളുമെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇന്നിതാ അല്ലിയുടെ എട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. 

കുഞ്ഞുനാളിലെയും ഇപ്പോഴത്തെയും അല്ലിയുടെ ചിത്രത്തോടൊപ്പമാണ് പൃഥ്വി ആശംസ അറിയിച്ചിരിക്കുന്നത്. "ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വര്‍ഷത്തിലേക്ക്, മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും സൂര്യപ്രകാശം! അന്വേഷണാത്മകവും സാഹസികതയും ലോകത്തെ സ്‌നേഹിക്കുന്നവളുമായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണ്. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എട്ടാം പിറന്നാള്‍ ആശംസകള്‍ ഒപ്പം അല്ലിയുടെയും സുപ്രിയയുടെയും എന്റെയും എല്ലാവരുടെയും ഓണാശംസകള്‍", എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

അതേസമയം, കടുവ, തീർപ്പ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ഈ വർഷത്തെ പൃഥ്വിരാജിന്റെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. രതീഷ് അമ്പാട്ടാണ് തീർപ്പ് സംവിധാനം ചെയ്തത്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്‍ലൈനോടെ എത്തിയ ചിത്രത്തിൽ ഇന്ദ്രജിത്ത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. 

'എല്ലാവര്‍ക്കും തിരുവോണാശംസകൾ' നേർന്ന് പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും

അല്‍ഫോണ്‍സ് പുത്രന്‍റെ ഗോള്‍ഡ് ആണ് റിലീസ് കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളില്‍ ഒന്ന്. ഓണം തിയറ്ററുകളില്‍ എത്തുമെന്ന് അറിയിച്ച ചിത്രത്തിന്‍റെ റിലീസ് അടുത്തിടെ മാറ്റിവച്ചിരുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോൾഡ്. നയൻതാരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലൗ ആക്ഷൻ ​ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ​ഗോൾഡിനുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ