ആമിര്‍ ഖാന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്, ഫോട്ടോ പുറത്തുവിട്ട് താരം

Published : Feb 15, 2023, 07:57 PM IST
ആമിര്‍ ഖാന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്, ഫോട്ടോ പുറത്തുവിട്ട് താരം

Synopsis

ആമിര്‍ ഖാൻ പ്രചോദനമാണെന്നും പൃഥ്വിരാജ്.  

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റായിട്ടാണ് ആമിര്‍ ഖാനെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. സാധാരണക്കാര്‍ മാത്രമല്ല ചലച്ചിത്ര താരങ്ങളും ബോളിവുഡിന്റെ പ്രിയങ്കരനായ ആമിര്‍ ഖാന്റെ ആരാധകരാണ്. ഇപ്പോഴിതാ പൃഥ്വിരാജാണ് ആമിര്‍ ഖാനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുന്നത്. ആമിര്‍ ഖാന് ഒപ്പമുള്ള രസകരമായ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

പ്രചോദനമാണ്, മാതൃകയാണ് എന്നുമാണ് പൃഥ്വിരാജ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ആമിര്‍ ഖാൻ എന്തോ പറയുന്നതും പൃഥ്വിരാജ് അതുകേട്ട് പൊട്ടിച്ചിരിക്കുന്നതുമായിട്ടാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാക്കുന്നത്. എന്തായാലും പ്രിയ താരങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രമാണ് ആമിര്‍ ഖാൻ നായകനായി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

കരീന കപൂര്‍ നായികയായി അഭിനയിച്ച ചിത്രത്തില്‍ പല പ്രായങ്ങളിലുള്ള ഗെറ്റപ്പിലായിരുന്നു ആമിര്‍ ഖാൻ. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ആമിര്‍ ഖാൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം ആമിര്‍ ഖാൻ തന്നെയായിരുന്നു നിര്‍മിച്ചത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആണ് 'ലാല്‍ സിംഗ് ഛദ്ദ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.

Read More: 'ലവ് എഗെയ്ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

PREV
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ