'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്'; 'കുമാരി'യെ കുറിച്ച് പൃഥ്വിരാജ്

Published : Oct 27, 2022, 04:30 PM IST
'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്'; 'കുമാരി'യെ കുറിച്ച് പൃഥ്വിരാജ്

Synopsis

നിർമ്മാണത്തിലും ചിത്രീകരണത്തിലും മികച്ച് നിൽക്കുന്ന വളരെ രസകരമായൊരു ഹൊറർ ഫാന്റസിയാണ് ചിത്രമാണ് കുമാരിയെന്ന് പറയുകയാണ് പൃഥ്വിരാജ്.

ശ്വര്യ ലക്ഷ്മി നായികയായി എത്തുന് പുതിയ ചിത്രമാണ് 'കുമാരി'. നിര്‍മ്മൽ സംവിധാനം ചെയ്യുന്ന ചിത്രം, കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് പറയുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലറും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. നിർമ്മാണത്തിലും ചിത്രീകരണത്തിലും മികച്ച് നിൽക്കുന്ന വളരെ രസകരമായൊരു ഹൊറർ ഫാന്റസിയാണ് ചിത്രമാണ് കുമാരിയെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. സിനിമയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും നടൻ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു പൃഥ്വിയുടെ പ്രതികരണം. 

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ

ഏതാണ്ട് ഒന്നൊന്നര വർഷങ്ങൾക്ക് മുമ്പാണ് എന്റെ സുഹൃത്തും സംവിധായകനും നിർമ്മാതാവുമായ നിർമ്മൽ സഹദേവ് വീട്ടിൽ വന്ന് എന്നോട് മൂന്ന് കഥകൾ പറയുന്നത്. അന്ന് ഞാൻ കേട്ട ആ മൂന്ന് കഥകളിൽ ഇന്ന് 'കുമാരി' എന്ന സിനിമയായി തീർന്ന ചിത്രം ചെയ്യാൻ നിർമ്മലിനെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിർബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറിൽ ഞാൻ പറഞ്ഞ വാചകം തന്നെയാണ്. അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിർമ്മലിനോട് പറഞ്ഞത്, 'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്' എന്ന്. ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേൺ ഫിലിം അഡാപ്റ്റേഷൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി. മികച്ച രീതിയിൽ നിർമ്മിച്ച അതിനേക്കാൾ മികച്ചതായി ചിത്രീകരിച്ച വളരെ രസകരമായ ഒരു ഹൊറർ ഫാന്റസി ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ഭാ​ഗം എന്ന നിലയിൽ കുമാരിയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഈ 28-ാം തിയതി കുമാരി റിലീസാവുകയാണ്. കുടുംബ സമേതം സിനിമ കണ്ട് അനു​ഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 

സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ് കുമാരി. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്. ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിൻസ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. ഗോകുല്‍ ദാസാണ് പ്രൊഡക്ഷൻ ഡിസൈനര്‍. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് പ്രേക്ഷകർക്ക് മുന്നിൽ 'കുമാരിയെ അവതരിപ്പിക്കുന്നത്. ഐശ്വര്യ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ലോകേഷ് -വിജയ് ചിത്രത്തിൽ മാത്യു തോമസും; 'ദളപതി 67'ന് ഡിസംബറിൽ ആരംഭം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്