കലിപ്പ് ലുക്കില്‍ പൃഥ്വിരാജ്, 'കാപ്പ' ഷൂട്ടിംഗ് പൂര്‍ത്തിയായി

Published : Sep 16, 2022, 05:13 PM ISTUpdated : Sep 16, 2022, 05:14 PM IST
കലിപ്പ് ലുക്കില്‍ പൃഥ്വിരാജ്, 'കാപ്പ' ഷൂട്ടിംഗ് പൂര്‍ത്തിയായി

Synopsis

ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രം ചിത്രീകരണം പൂര്‍ത്തിയായി.  

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് 'കാപ്പ'. 'കടുവ' എന്ന വൻ ഹിറ്റിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് വീണ്ടും നായകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ 'കാപ്പ'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.  'കൊട്ട മധു' ആയി മാസ് ലുക്കിലുള്ള തന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ള പോസ്റ്റര്‍ പൃഥ്വിരാജ്  പങ്കുവെച്ചിട്ടുണ്ട്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ട് പൃഥ്വിരാജ് അഭിനയിച്ച 'കടുവ' ബോക്സ് ഓഫീസില്‍ 50 കോടിയലിധികം കളക്റ്റ് ചെയ്‍തിരുന്നു . പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More : ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്ക് എന്ന് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ "നമോ രേ" ഗാനം മാർച്ച് 15 ന്
'സിനിമയിലെ ആ ക്ലിപ്പ് വച്ചാണ് അവരെ ജഡ്ജ് ചെയ്യുന്നത്, ശരിക്കും ഇന്റർനാഷണൽ സ്റ്റാർ ആണ് അവർ..'; ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത്‌