'ടെയ്‍ലര്‍ ബഷീര്‍' ആയി ലാല്‍; മകള്‍ 'ആമിറ'യായി അനഘ; 'ഡിയര്‍ വാപ്പി' തുടങ്ങി

Published : Sep 16, 2022, 04:49 PM IST
'ടെയ്‍ലര്‍ ബഷീര്‍' ആയി ലാല്‍; മകള്‍ 'ആമിറ'യായി അനഘ; 'ഡിയര്‍ വാപ്പി' തുടങ്ങി

Synopsis

തിങ്കളാഴ്ച നിശ്ചയം എന്ന സെന്ന ഹെഗ്‍ഡേ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍

ലാല്‍, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഡിയര്‍ വാപ്പി.  ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണത്തിനും ഇന്ന് തുടക്കമായി. നവാഗതനായ ഷാൻ തുളസീധരൻ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ക്രൌണ്‍ ഫിലിംസിന്‍റെ ബാനറില്‍ ആണ് നിര്‍മ്മാണം. 

ഒരുപാട് ആഗ്രഹങ്ങളുമായി മുന്നോട്ടുപോകുന്ന ടെയ്‍ലര്‍ ബഷീര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഡലായ മകൾ ആമിറയായി അനഘ നാരായണനും എത്തുന്നു. ഇരുവരുടെയും ജീവിതയാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ അറിയിച്ചു. നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാണ്ടികുമാർ ഛായാഗ്രഹണവും പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. 

ലിജോ പോൾ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ശബ്ദ നിശ്രണം എം ആർ രാജാകൃഷ്ണൻ, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് റഷീദ് അഹമ്മദ്‌, സ്റ്റില്‍ ഫോട്ടോഗ്രഫി ഷിജിൻ പി രാജ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ നജീർ നാസിം, സ്റ്റിൽസ് രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ ഡുഡു ദേവസി, സക്കീർ ഹുസൈൻ, അസിസ്റ്റൻ്റ് ഡയറക്ടേഴ്‌സ് സുഖിൽ സാൻ, ശിവ രുദ്രൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. തലശ്ശേരി, മാഹി, മൈസൂരു, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

ALSO READ : ശിവകാര്‍ത്തികേയന്‍റെ 'പ്രിൻസി'ന്‍റെ ഡിജിറ്റല്‍- സാറ്റലൈറ്റ് റൈറ്റ്‍സിന് റെക്കോര്‍ഡ് തുക

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു