
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മമിത. 2017 ൽ പുറത്തിറങ്ങിയ 'സർവ്വോപരി പാലാക്കാരൻ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മമിത. പിന്നീട് ഹണി ബീ 2, വരത്തൻ, വികൃതി, ഓപ്പറേഷൻ ജാവ തുടങ്ങീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയ മമിതയുടെ കരിയറിലെ ആദ്യത്തെ ബ്രേക്ക് ത്രൂ സൂപ്പര്‍ ശരണ്യയാണ്. പ്രേമലുവില്‍ നായികയാകുകയും ചിത്രം വൻ ഹിറ്റാകുകയും ചെയ്‍തതോടെ അന്യ ഭാഷാ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി മമിത. മമിതയെ നടി രാധികാ ശരത് കുമാര്‍ പ്രശംസിച്ച് രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത.
സൂര്യ നായകനാകുന്ന വിശ്വനാഥൻ ആൻഡ് സണ്‍സില്‍ മമിതയാണ് നായിക. തിരക്കഥ കേട്ടപ്പോള്‍ നായിക വളരെ പ്രധാനപ്പെട്ടതായി തോന്നിയന്ന് രാധിക വെളിപ്പെടുത്തുന്നു. മികച്ച അഭിനയ ശേഷിയുള്ള ടോപ് ആക്ട്രസ്സിന് മാത്രമേ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താൻ കഴിയുകയുള്ളൂവെന്ന് ആ ചിത്രത്തിന്റെ പ്രവര്‍ത്തകരോട് താൻ പറഞ്ഞിരുന്നുവെന്നും രാധിക സൂചിപ്പിക്കുന്നു. മമിതയാണ് നായിക എന്ന് അറിഞ്ഞപ്പോള്‍ താൻ അത്ഭുതപ്പെട്ടു. എന്നാല്‍ റിഹേഴ്‍സല്‍ സമയത്ത് ഇമോഷണല്‍ ഡെപ്‍തോടെ ആ കഥാപാത്രത്തെ മമിത ഉള്‍ക്കൊണ്ടത് കണ്ട് (ഭാവമാറ്റം) ഞാൻ ഞെട്ടിപ്പോയി. സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി എന്തായാലും മമിത മാറും എന്നും രാധിക ശരത് കുമാര്‍ അഭിപ്രായപ്പെട്ടു. രാധിക ശരത് കുമാറും ചിത്രത്തിലുണ്ട്.
ജനനായകനില്‍ വിജയ്‍ക്കൊപ്പം ഒരു നിര്‍ണായക കഥാപാത്രമായി മമിതയുണ്ട്. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കര'യിൽ മമിത നായികയായാണ് എത്തുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്ഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കൂടാതെ രാം കുമാർ സംവിധാനം ചെയ്യുന്ന 'ഇരണ്ടു വാനം' എന്ന ചിത്രത്തിൽ വിഷ്‍ണു വിശാലിന്റെ നായികയായി മമിത എത്തുന്നുണ്ട്. രാക്ഷസൻ മുണ്ടാസുപെട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം രാം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായത് ഉണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.
മലയാളത്തിൽ പ്രേമലു എന്ന ചിത്രത്തിന് ശേഷം മമിത തിരിച്ചെത്തുന്ന ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി- ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രേമലു പോലെ തന്നെ ഒരു റോം കോം ചിത്രമാണ് ഗിർരേഷ് എ.ഡിയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 'സർവ്വം മായ'യിലൂടെ തന്‍റെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോള്‍ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന് നിസ്സംശയം പറയാം. റൊമാന്‍റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ