കേരളത്തിലും വേട്ടയൻ കസറും, ആര്‍ക്കും വയലൻസ് പേടി വേണ്ട, ആശ്വാസമായി അപ്‍ഡേറ്റ്

Published : Oct 01, 2024, 01:32 PM ISTUpdated : Oct 05, 2024, 07:36 AM IST
കേരളത്തിലും വേട്ടയൻ കസറും, ആര്‍ക്കും വയലൻസ് പേടി വേണ്ട, ആശ്വാസമായി അപ്‍ഡേറ്റ്

Synopsis

കേരളത്തില്‍ വേട്ടയ്യൻ എത്തിക്കുന്നത് വമ്പൻമാര്‍.

ഇനി രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. സംവിധാനം ടി ജെ ജ്ഞാനവേലാണ്. ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ട്.

സമീപ കാലത്ത് വയലൻസ് രംഗങ്ങളാല്‍ എ സര്‍ട്ടിഫിക്കറ്റാണ് നിരവധി ഹിറ്റുകള്‍ക്കും ലഭിച്ചത്. എന്നാല്‍ വേട്ടയ്യൻ കുടുംബ പ്രേക്ഷകര്‍ക്കുമുള്ള ചിത്രമായിരിക്കും എന്നതിന്റെ സൂചനയാണ് യുഎ സര്‍ട്ടിഫിക്കറ്റ്. വമ്പൻ റിലീസായി എത്തുന്ന രജനികാന്ത് ചിത്രം കേരളത്തില്‍ വിതരണം ഗോകുലം മൂവീസാണ്.

രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നു. ഛായാഗ്രാഹണം എസ് ആർ കതിർ. കലാസംവിധാനം കെ കതിർ, ആക്ഷൻ സംവിധായകര്‍ അൻപറിവ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം അനു വർദ്ധൻ, ഡിസ്ട്രിബ്യൂഷൻ പാര്‍ട്‍ണര്‍ ഡ്രീം ബിഗ് ഫിലിംസ് പിആർഒ ശബരിയുമാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്‍ഡേറ്റുകള്‍ സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. നടൻ നാഗാര്‍ജുന ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തുന്നുണ്ട്.

Read More: ദ ഗോട്ട് ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം