Keerthy Suresh : നടൻ രാം ചരണിനൊപ്പം കീര്‍ത്തി സുരേഷിന്റെ 'ആര്‍ആര്‍ആര്‍' ഡാൻസ്- വീഡിയോ

Web Desk   | Asianet News
Published : Jan 27, 2022, 04:56 PM IST
Keerthy Suresh : നടൻ രാം ചരണിനൊപ്പം കീര്‍ത്തി സുരേഷിന്റെ 'ആര്‍ആര്‍ആര്‍' ഡാൻസ്- വീഡിയോ

Synopsis

കീര്‍ത്തി സുരേഷ് ചിത്രം 'ഗുഡ് ലക്ക് സഖി' തിയറ്ററുകളിലേക്ക് എത്തുകയാണ്.

'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ നൃത്തരംഗം ഏറെ ഹിറ്റായിരുന്നു. രാം ചരണും ജൂനിയര്‍ എൻടിആറും ചേര്‍ന്നായിരുന്നു ഗാനത്തിന് ചുവടുകള്‍ വെച്ചത്. രാം ചരണും ജൂനിയര്‍ എൻടിആറിനെയും അനുകരിച്ച് ഒട്ടേറെ പേര്‍ ആ ചുവടുകളുമായി എത്തി. ഇപ്പോഴിതാ രാം ചരണിനൊപ്പം കീര്‍ത്തി സുരേഷ് (Keerthy Suresh) നൃത്തം ചെയ്‍തതാണ് ചര്‍ച്ചയാകുന്നത്.

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം 'ഗുഡ് ലക്ക് സഖി' തിയറ്ററുകളിലേക്ക് എത്തുന്നതിനു മുന്നോടിയായുള്ള പ്രമോഷണല്‍ ചടങ്ങിലായിരുന്നു രാം ചരണിനൊപ്പമുള്ള നൃത്തം. 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ നൃത്തച്ചുവടുകള്‍ തനിക്കൊപ്പം ചെയ്യാവോയെന്ന കീര്‍ത്തി സുരേഷിന്റെ അഭ്യര്‍ഥന രാം ചരണ്‍ സ്വീകരിക്കുകയായിരുന്നു. 'ആര്‍ആര്‍ആറി'ലെ ഗാനത്തിനനുസരിച്ച് ഇരുവരും ഒന്നുരണ്ട് ചുവടുകള്‍ വയ്‍ക്കുകയും ചെയ്‍തു. കീര്‍ത്തി രാം ചരണിന് ഒപ്പം എന്നാകും അഭിനയിക്കുക എന്നതാണ് ആരാധകരുടെ ചോദ്യം.

സുധീര്‍ ചന്ദ്ര പദിരിയാണ് ചിത്രം നിര്‍മിക്കുന്നത്. എല്ലാവര്‍ക്കും നിര്‍ഭാഗ്യം ഉണ്ടാക്കുമെന്ന് പഴി കേള്‍ക്കുന്ന ഒരു കഥാപാത്രമാണ് 'ഗുഡ് ലക്ക് സഖി'യില്‍ കീര്‍ത്തി സുരേഷിന്. വിവാഹത്തിന് തൊട്ടുമുമ്പ് കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍ മരിക്കുന്നു. അങ്ങനെ ഒട്ടേറെ ദുര്‍ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് കീര്‍ത്തി സുരേഷിന്റേത്.

ഒടുവില്‍ കീര്‍ത്തിയുടെ കഥാപാത്രം വിജയം കൈവരിക്കുന്നതുമാണ് 'ഗുഡ് ലക്ക് സഖി' പറയുന്നത്. നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം  ചെയ്യുന്നത്. ചിരന്തൻ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്