ചരിത്രം മാറ്റി കുറിക്കാൻ രാം ചരൺ; 'ഉപ്പേന' സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

By Web TeamFirst Published Nov 29, 2022, 7:53 PM IST
Highlights

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് രാം ചരണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 

ആർആർആർ എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ്  അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. പി.ആർ.ഒ ആതിര ദിൽജിത്ത്.

ഇത്തവണ ആക്ഷൻ ഹീറോ അല്ല, കുടുംബ നായകൻ; പെപ്പെയുടെ 'ഓ മേരി ലൈല' റിലീസ് തിയതി

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് രാം ചരണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി.  ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായ് കത്തിയവാഡി എന്നീ സമീപകാല ബോളിവുഡ് ഹിറ്റുകളെയെല്ലാം ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ് പിന്നിലാക്കിയിരുന്നു. 

click me!