ഇത്തവണ ആക്ഷൻ ഹീറോ അല്ല, കുടുംബ നായകൻ; പെപ്പെയുടെ 'ഓ മേരി ലൈല' റിലീസ് തിയതി

Published : Nov 29, 2022, 06:46 PM ISTUpdated : Nov 29, 2022, 07:28 PM IST
ഇത്തവണ ആക്ഷൻ ഹീറോ അല്ല, കുടുംബ നായകൻ; പെപ്പെയുടെ 'ഓ മേരി ലൈല' റിലീസ് തിയതി

Synopsis

നവാഗതനായ അഭിഷേക് കെ എസ് ആണ്  'ഓ മേരി ലൈല' സംവിധാനം ചെയ്യുന്നത്.

ന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഓ മേരി ലൈല'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ആന്റണി വർ​ഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്.

നവാഗതനായ അഭിഷേക് കെ എസ് ആണ്  'ഓ മേരി ലൈല' സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്.  അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.

ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്.

തന്റെ സിനിമാ കരിയറിൽ ഭൂരിഭാ​ഗം കഥാപാത്രങ്ങളും ആക്ഷന്‍ പശ്ചാത്തലത്തിൽ തകർത്താടിയ താരമാണ് ആന്റണി വർ​ഗീസ്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്‍റെ പേരിൽ തന്നെ പിന്നീട് മലയാളികൾ ആന്റണി വർ​ഗീസിനെ വിളിക്കാൻ തുടങ്ങി. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആക്ഷന് പ്രാധാന്യമുള്ള ആന്‍റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. 

ഇത്തവണ ജ്യോതിക ഇല്ല, പകരം കങ്കണ; 'ചന്ദ്രമുഖി 2' ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍
ആരാധക ആവേശം അതിരുകടന്നു, ചെന്നൈ വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്: വീഡിയോ