
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ലവ് ആന്‍റ് വാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രൺബീർ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം 2027 ജനുവരി 27ന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും. ബോളിവുഡ് സിനിമാ ലോകം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാത്തിരിക്കുന്ന സിനിമ കൂടിയാണ് ലവ് ആന്റ് വാർ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ഓഗസ്റ്റിൽ ആണ് ലവ് ആന്റ് വാറിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. റിപ്പോര്‍ട്ട് അനുസരിച്ച് ലൗ ആന്‍റ് വാര്‍ ഒരു ത്രികോണ പ്രണയകഥയാണ് ആവിഷ്കരിക്കുന്നത്. രൺബീർ കപൂർ വിക്കി കൗശൽ എന്നിവര്‍ക്ക് തുല്യ പ്രധാന്യമായിരിക്കും ചിത്രത്തില്‍ ഉണ്ടായിരിക്കുക. 2022ൽ ബ്രഹ്മാസ്ത്ര: പാർട്ട് -വൺ-ശിവയ്ക്കുശേഷം രൺബീറും ആലിയയും ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നു എന്നത് ആകർഷണീയതയാണ്. സവാരിയയ്ക്ക് ശേഷം ബൻസാലിക്ക് ഒപ്പം രൺബീർ കപൂർ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 2022ൽ ആലിയ ഭട്ട് അഭിനയിച്ച ഗംഗുബായ് കത്തിയവാടി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛാവയുടെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം എത്തുന്ന വിക്കി കൗശൽ ചിത്രം കൂടിയാണിത്.
Woh rutba, woh raub, woh junoon!
Sanjay Leela Bhansali's Love & War on 21st January 2027 ❤️
See you at the movies! 🎬#LoveAndWar@saregamaglobal #RanbirKapoor @vickykaushal09 @aliaa08 pic.twitter.com/QAYrg7ODsu— BhansaliProductions (@bhansali_produc) September 24, 2026
2024ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ലവ് ആന്റ് വാർ. 425 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഒടിടി റിലീസിനായി നെറ്റ്ഫ്ലിക്സുമായി 130 കോടി രൂപയുടെ കരാർ ഉറപ്പിച്ചതായും, മ്യൂസിക്, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ മാത്രം 70-80 കോടി രൂപ കൂടി ചിത്രം നേടിയതായും റിപ്പോർട്ടുകളുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ