'എന്റെ ചെറിയ പാർട്ട്, പടത്തിന്റെ ലെവൽ മാറി'; ദൃശ്യത്തിൽ തന്നെ പൊലിഞ്ഞതിൽ വിഷമമില്ലെന്നും റോഷൻ ബഷീർ

Published : May 17, 2026, 08:46 PM IST
Roshan basheer

Synopsis

ദൃശ്യം സിനിമയിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ റോഷൻ ബഷീർ മൂന്നാം ഭാഗത്തെ കുറിച്ച് പറയുന്നു. സന്തോഷമുണ്ടെന്നും ഈ വേഷം തനിക്ക് വലിയ അംഗീകാരം നൽകിയെന്നും റോഷൻ വ്യക്തമാക്കി.

2010ൽ റിലീസ് ചെയ്ത പ്ലസ് ടു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് റോഷൻ ബഷീർ. ബാങ്കിംഗ് അവേഴ്‌സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ച റോഷന്റെ കരിയർ മാറുന്നത് ജീത്തു ജോസഫിന്റെ ദൃശ്യത്തിലൂടെയാണ്. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ വരുൺ പ്രഭാകർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് റോഷൻ ആയിരുന്നു. ഒരുപക്ഷേ ദൃശ്യം ഫ്രാഞ്ചൈസിയ്ക്ക് തന്നെ കാരണം ഈ കഥാപാത്രമാണെന്നതിൽ യാതൊരു തർക്കവും കാണില്ല.

നിലവിൽ ദൃശ്യം 3 തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. തതവസരത്തിൽ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് റോഷൻ ബഷീർ. "എന്‍റെ ചെറിയൊരു പാര്‍ട്ട്. പടം വേറെ രീതിയില്‍ പോയി. വരുണ്‍ പ്രഭാകര്‍ ഇല്ലെങ്കില്‍ സിനിമ മുന്നോട്ട് പോകില്ല. ദൃശ്യം 3 ഇറങ്ങുമ്പോള്‍ മിസ് ഒന്നും ചെയ്യുന്നില്ല. എന്‍റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി ഒരു പടം വരുക എന്ന് പറഞ്ഞാല്‍, നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമല്ലേ. ലാലേട്ടനെ പോലത്തെ വലിയൊരു നടന്‍റെ സിനിമയില്‍ ചെറിയൊരു ഭാഗ്യമാകുക എന്ന് പറയുന്നത് റിയലി ഗ്രേറ്റ്ഫുൾ ആണ്. 21ന് പടം റിലീസാണ് എല്ലാവരും പോയി കാണണം. നല്ലൊരു പടം ആയിരിക്കും", എന്നാണ് റോഷൻ പറഞ്ഞത്.

ഒന്നാം ഭാഗത്തില്‍ പൊലിഞ്ഞ് പോയതില്‍ വിഷമമുണ്ടോ ? എന്ന ചോദ്യത്തിന്, "വിഷമമൊന്നും ഇല്ല. എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു റീച്ചാണ് ആ സിനിമ. ഇത് എത്രത്തോളം റിലീസ് ആകുന്നു, അത്രത്തോളം എനിക്ക് പൈസ ഉണ്ടാക്കാമെന്നാണ് ഞാന്‍ മനസിലാക്കുനനത്. ബുദ്ധി ഉപയോഗിച്ച് കഴിഞ്ഞാല്‍ നമുക്കും ഗുണകരമായ കുറേ കാര്യങ്ങളുണ്ട്. ടീമുമായി ഇപ്പോഴും കോണ്‍ടാക്ട് ഉണ്ട്", എന്നായിരുന്നു റോഷന്റെ മറുപടി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൈബർ ലോകത്തെ ചതിക്കുഴികളുമായി 'അച്യുത അവതാരം'; ടീസർ റിലീസ് ആയി
ഇനി ഫാൻസ്‌ ഷോ നടത്തില്ലെന്ന് അവർ, അഡ്വാന്‍സ് തിരിച്ചുകൊടുത്തിട്ട് പടം തരുന്നില്ലെന്ന് പറഞ്ഞു; ആന്റണി പെരുമ്പാവൂരിന് കയ്യടിച്ച് മോഹൻലാൽ ആരാധകർ