ഇനി ഫാൻസ്‌ ഷോ നടത്തില്ലെന്ന് അവർ, അഡ്വാന്‍സ് തിരിച്ചുകൊടുത്തിട്ട് പടം തരുന്നില്ലെന്ന് പറഞ്ഞു; ആന്റണി പെരുമ്പാവൂരിന് കയ്യടിച്ച് മോഹൻലാൽ ആരാധകർ

Published : May 17, 2026, 07:42 PM IST
Mohanlal and Antony Perumbavoor

Synopsis

Antony Perumbavoor has been praised by Mohanlal fans for his stance on the fan show issue in Kerala theaters. തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണച്ചത് ആരാധകരാണെന്നും അവർക്കൊപ്പം എപ്പോഴും നിലകൊള്ളുമെന്നുമുള്ള ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾക്ക് വലിയ രീതിയിലുള്ള പ്രശംസകളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ്. 2000 ത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം നിർമ്മിച്ചുകൊണ്ടായിരുന്നു ആശിർവാദ് സിനിമാസിന്റെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശനം. നിലവിൽ മോഹൻലാൽ നായകനാവുന്ന ദൃശ്യം 3 യാണ് ആശിർവാദ് സിനിമാസിന്റെ ഏറ്റവും പുതിയ ചിത്രം. മെയ് 21 ന് തിയേറ്ററുകളിൽ എത്തുന്ന പ്രീ സെയ്ൽ കണക്കുകളിലും ചിത്രം വമ്പൻ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

അടുത്തിടെ കേരളത്തിലെ ഒരു തിയേറ്ററിൽ ഫാൻസ്‌ ഷോ നിർത്തിയതായി അറിയിച്ചുകൊണ്ട് ഉടമസ്ഥർ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമണങ്ങളിൽ ചർച്ചയാവുന്നത്. ഫാൻസ്‌ ഷോ നടത്തില്ലെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടപ്പോൾ താൻ അവരുടെ അഡ്വാൻസ് തിരിച്ചുകൊടുക്കുകയും പടം തരുന്നില്ലെന്ന് പറയുകയും ചെയ്തുവെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. തനിക്ക് ഈ കാലയളവിൽ ഏറ്റവും കൂടുതൽ പിന്തുണ തന്നത് ഫാൻസ്‌ ആന്നെന്നും അതുകൊണ്ട് തന്നെ ഫാൻസിന് വേണ്ടി കൂടെ നിൽക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

"അവര്‍ ഇനി ഫാന്‍സ് ഷോ നടത്തില്ലെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഞാന്‍ അവരുടെ അഡ്വാന്‍സ് തിരിച്ചുകൊടുത്തിട്ട് പടം തരുന്നില്ലെന്ന് പറഞ്ഞു. ‘അയ്യോ ചേട്ടാ’ എന്നൊക്കെ അവര്‍ കരഞ്ഞതുകൊണ്ട് മാത്രമാണ് സിനിമ കൊടുത്തത്. ഞാന്‍ ഈ പണി തുടങ്ങിയിട്ട് കാലം കുറേയായി. ഈ കാലയളവില്‍ എനിക്ക് സപ്പോര്‍ട്ട് തന്നത് ഫാന്‍സാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ കൂടെ നില്‍ക്കും." ആന്റണി പെരുമ്പാവൂർ പറയുന്നു. എക്‌സിൽ ഫാൻസുമായുള്ള സംവാദത്തിനിടെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ആന്റണി പെരുമ്പാവൂരിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആന്റണി പെരുമ്പാവൂർ തന്നെയാണെന്നാണ് കമന്റുകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുഞ്ഞൂഞ്ഞിന്റെ ആ ചിരി നോക്ക്'; ഉമ്മൻ ചാണ്ടിയെ മുന്നിലിരുത്തി അനുകരിച്ച രമേഷ് പിഷാരടി, മനംനിറഞ്ഞ് എംഎൽഎ
നാടകത്തിൽ നിന്ന് സിനിമയിലേക്ക്, പേട്രിയറ്റിൽ കയ്യടി നേടി ശ്രീപാർവതി