രണ്ടാൾക്കും ഒരേ അസുഖം, കാലിന്റെ സ്പർശനം നഷ്ടമായി, കിഡ്നിക്കും കുഴപ്പം; സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു

Published : Mar 08, 2025, 09:26 AM ISTUpdated : Mar 08, 2025, 09:33 AM IST
രണ്ടാൾക്കും ഒരേ അസുഖം, കാലിന്റെ സ്പർശനം നഷ്ടമായി, കിഡ്നിക്കും കുഴപ്പം; സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു

Synopsis

സായ് കുമാറിന് ബ്ലോക്കും കാലിലെ രണ്ട് സ്ഥലങ്ങളും ഒഴിയെ മറ്റെല്ലായിടത്തും സ്പർശനം പോലും ഉണ്ടായിരുന്നില്ല. അതും കൂടി നഷ്ടമായിരുന്നെങ്കിൽ പിന്നെ ചികിത്സിച്ചിട്ട് കാര്യമുണ്ടായിരുന്നില്ല. ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും ഡോക്ടര്‍. 

ലയാളികളുടെ പ്രിയതാരങ്ങളാണ് സായ് കുമാറും ബിന്ദു പണിക്കരും. ഏതാനും വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സ്ക്രീനിലെ താരങ്ങൾ ജീവിതത്തിലും ഒന്നായത്. ഇതിന്റെ പേരിൽ ചെറിയ വിമർശനങ്ങൾ വന്നെങ്കിലും പിന്തുണയുമായി നിരവധി പേർ എത്തിയിരുന്നു. പിന്നാലെ ഇരുവരും ഒന്നിച്ച് പല വേദികളിലും എത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ സജീവമാണെങ്കിലും ആരോ​ഗ്യപ്രശ്നങ്ങളും സായ് കുമാറും ബിന്ദു പണിക്കരും നേരിടുന്നുണ്ട്. നിലവിൽ ഒരു ആയുർവേദ ചികിത്സയിലാണ് ദമ്പതികൾ. 

ഈ അവസരത്തിൽ തങ്ങളുടെ അസുഖ വിവരം എന്താണെന്ന് പറയുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. ഡയൽ കേരള എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. കാലിലെ സ്പർശം പോലും നഷ്ടമായ തങ്ങൾ ഇപ്പോൾ ആരും പിടിക്കാതെ നടക്കാൻ തുടങ്ങിയെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. 

'നടക്കാനുള്ള ബുദ്ധിമുട്ടായാണ് ചികിത്സ തേടിയത്. ഒരുപാട് സ്ഥലങ്ങളിൽ ചികിത്സ തേടിയെന്നും മടുത്തിരിക്കുന്ന സമയത്താണ് ശില സന്തോഷ് ഈ ഒറു സ്ഥലത്തെ കുറിച്ച് പറയുന്നത്. മൊത്തത്തിൽ കുറച്ച് കുഴപ്പങ്ങളുണ്ട്. നിലവിലെ കണ്ടീഷനായത് കൊണ്ട് എന്തെങ്കിലും ഹോപ്പ് ഉണ്ട്. അതു കഴിഞ്ഞാണെങ്കിൽ ഇങ്ങോട്ട് വന്നിട്ട് കാര്യവുമില്ല. നേരത്തെ രണ്ട് പേര് പിടിച്ചാലെ നിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ തനിച്ച് നടക്കാം. അതുതന്നെ വലിയ ഭാ​ഗ്യം', എന്ന് സായ് കുമാർ പറയുന്നു.  

'ആറ് വർഷത്തിന് മുകളിലായി ഞങ്ങൾക്ക് ഈ അസുഖം തുടങ്ങിയിട്ട്. ഇങ്ങനെ വച്ചോണ്ടിരിക്കയായിരുന്നു. പലടത്തും പലരെയും പോയി കണ്ടു. അപ്പോഴൊന്നും ഇതെന്താണ് സംഭവമെന്ന് ആരും പറയുന്നില്ല. ബ്ലെഡിന്റെ റീ സൈക്കിളിം​ഗ് കുറവാണെന്നാണ് എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ. അതില്ല. കുറച്ച് ​ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. തന്നതെല്ലാം ആന്റി ബയോട്ടിക് ആയിരുന്നു. പിന്നീട് അതങ്ങ് നിർത്തി. വേദനയോട് പൊരുത്തപ്പെട്ടു. ഞങ്ങൾ കൈപിടിച്ചായിരുന്നു നടന്നോണ്ടിരുന്നത്. ആദ്യമൊക്കെ വിടുമായിരുന്നു. പിന്നീട് കൈപിടിക്കാതെ നടക്കാൻ പറ്റാതായി. ഇപ്പോൾ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാൻ വയ്യ', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യഥാർത്ഥ കഥ, പ്രേ​ക്ഷക കണ്ണിനെ ഇറനണിയിച്ച 335 കോടി പടം; അമരൻ ഇനി ടിവിയിലും, എന്ന്, എപ്പോൾ ?

കാലിൽ തൊടുന്നത് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു താരങ്ങള്‍ക്കെന്നാണ് ഡോക്ടർ പറയുന്നത്. ന്യൂറോപതി തിരിച്ചറിഞ്ഞില്ല. സായ് കുമാറിന് ബ്ലോക്കും കാലിലെ രണ്ട് സ്ഥലങ്ങളും ഒഴിയെ മറ്റെല്ലായിടത്തും സ്പർശനം പോലും ഉണ്ടായിരുന്നില്ല. അതും കൂടി നഷ്ടമായിരുന്നെങ്കിൽ പിന്നെ ചികിത്സിച്ചിട്ട് കാര്യമുണ്ടായിരുന്നില്ല. ഇപ്പോൾ നല്ല മാറ്റമുണ്ട്. കാലിലെ സ്പർശമൊക്കെ തിരിച്ച് കിട്ടിയെന്നും ഡോക്ടർ പറയുന്നു. ഇത് മാത്രമല്ല കിഡ്നിക്കും പ്രശ്നമുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നു. അസുഖത്തിന്റെ തങ്ങൾ ഒത്തൊരുമയാണെന്നാണ് തമാശയായി സായ് കുമാറും ബിന്ദു പണിക്കരും പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു