അൻപതിന്റെ പൊന്നിൻ തിളക്കത്തിൽ 'പൊൻമാൻ'

Published : Mar 07, 2025, 10:24 PM IST
അൻപതിന്റെ പൊന്നിൻ തിളക്കത്തിൽ 'പൊൻമാൻ'

Synopsis

ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ 50 ദിവസം പിന്നിട്ട് മുന്നോട്ട് കുതിക്കുന്നു. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച ഈ സൂപ്പർ ഹിറ്റ് ചിത്രം ഒരു നവാഗത സംവിധായകൻ എന്ന നിലയ്ക്ക് ജ്യോതിഷ് ശങ്കറിന് ലഭിച്ച ഒരു പൊൻതൂവൽ തന്നെയാണ്. ഒരു ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും ചെറിയ തോതിൽ നർമ്മത്തിനും പ്രാധാന്യമുണ്ട്. 

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചത്. അതുപോലെ തന്നെ മരിയൻ ആയി സജിൻ ഗോപുവും തന്റെ വേറിട്ട മുഖം അതിമനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും കയ്യടി നേടുന്നുണ്ട്. 

ചെലവ് 19.2 കോടി, കേരളത്തില്‍ വാലിബനെ വീഴ്ത്താനായില്ല; ഇനി ആ മമ്മൂട്ടി ചിത്രം ഒടിടിയിൽ- റിപ്പോർട്ട്

ആദ്യാവസാനം വരെ പ്രേക്ഷകരെ ആകാംഷയോടെ ചിത്രത്തിൽ മുഴുകിയിരുത്തുന്ന തിരക്കഥയും അതിന്റെ മനോഹരമായ ദൃശ്യ ഭാഷയുമാണ് ചിത്രത്തിന്റെ മികവ്. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശം; ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ദിവ്യ പ്രഭ

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി. അഡ്വെർടൈസ്മെന്റ് - ബ്രിങ് ഫോർത്ത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു