ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്താണ്, ഒരിക്കലും അങ്ങനെയൊന്നും എഴുതരുത്: സൈജു കുറുപ്പ്

Published : Feb 04, 2023, 02:00 PM IST
ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്താണ്,  ഒരിക്കലും അങ്ങനെയൊന്നും എഴുതരുത്:  സൈജു കുറുപ്പ്

Synopsis

സൈജു കുറുപ്പിന്റെ മറുപടി ചര്‍ച്ചയാകുകയാണ്.

ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ പോസ്റ്റര്‍ പങ്കുവെച്ചപ്പോള്‍ വന്ന വിമര്‍ശനത്തോട് പ്രതികരിച്ച് സൈജു കുറുപ്പ്. ദുല്‍ഖര്‍ തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു സൈജുവിന്റെ പ്രതികരണം. എന്നെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം ആളുകളെ സഹായിക്കുന്ന ആളാണ് എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.

സൈജു നിങ്ങളുടെ സിനിമയെ ഒന്നും ഒരു വാക്കുകൊണ്ടുപോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്നായിരുന്നു കമന്റ്. ബ്രോ, നിങ്ങള്‍ പറയുന്നത് തെറ്റാണ് എന്ന് പറഞ്ഞ് മറുപടിയുമായി സൈജു രംഗത്ത് എത്തി. എന്റെ ഏറ്റവും സുഹൃത്താണ്. എന്നെ സഹായിക്കുകയും പിന്തുണയ്‍ക്കുകയും ചെയ്‍തിട്ടുണ്ട്. ഞാൻ നായകനായ 'ഉപചാരവൂര്‍വം ഗുണ്ടാ ജയൻ' നിര്‍മിച്ചത് ദുല്‍ക്കറാണ്. ഇങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യരുത്. ദുല്‍ഖര്‍ എപ്പോഴും നിസ്വാര്‍ഥമായി എല്ലാവരെയും  സഹായിക്കുന്ന ആളാണെന്നും സൈജു കുറുപ്പ് എഴുതി.

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
ആര്‍ ബല്‍കി സംവിധാനം ചെയ്‍ത 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്.

സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.  പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്‍ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.

Read More: അജിത്തിന്റെ പേര് നീക്കം ചെയ്‍തു, സംവിധായകൻ വിഘ്‍നേശ് ശിവൻ 'എകെ 62'ന് ഒപ്പമില്ല

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍