
അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'യാതിസൈ'. മണിരത്നത്തിന്‍റെ ഇതിഹാസ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയുമായി എത്തിയപ്പോള്‍ 'യാതിസൈ' പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാക്കിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'യാതിസൈ'യെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സമുദ്രക്കനി.
ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം 'യാതിസൈ' മികച്ച ഒരു എഫര്‍ട് ആണെന്നും അര്‍ഹിച്ച വിജയമാണെന്നും സമുദ്രക്കനി പറയുന്നു. 'യാതിസൈ' എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സമുദ്രക്കനി വ്യക്തമാക്കി. അകിലേഷ് കതമുത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഹേന്ദ്രൻ ഗണേശനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
കെ ജെ ഗണേഷാണ് നിര്‍മാണം. വീനസ് ഇൻഫോടെയ്‍ൻമെന്റ് ആൻഡ് സിക്സ് സ്റ്റാര്‍ എന്റര്‍ടെയ്‍ൻമെന്റാണ് 'യാതിസൈ' അവതരിപ്പിക്കുന്നത്. ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്‍മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍. എസ് റൂബി ബ്യൂട്ടി, രാജശേഖര്‍, സീനു, ശബ്‍ദശീലൻ, ജമാല്‍, നിര്‍മല്‍, സുരേഷ് കുമാര്‍ തമിഴ്‍സെല്‍വി, സതിഷ് നടരാജൻ, സിധു, സാംസണ്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്‍ജിത് കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം.
മണിരത്നം ഒരുക്കുന്ന ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2' എത്തുന്നതിന് ഒരാഴ്‍ച മുന്‍പ് 'യാതിസൈ' തിയറ്ററുകളില്‍ എത്തി. വെറും അഞ്ച്- ആറ് കോടി മാത്രമാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് ഏപ്രില്‍ 21ന് ആണ്. ആര്‍ ശരവണൻ, ടി പി ധര്‍മ എന്നിവരാണ് 'യാതിസൈ'യുടെ സൗണ്ട് ഡിസൈൻ. സ്റ്റണ്ട് ഓം ശിവ പ്രകാശ്, വിഎഫ്എക്സ് രവികുമാര്‍ അനന്തരാജ്, കോസ്റ്റ്യൂം ഡിസൈൻ സുരേഷ് കുമാര്‍, മേക്ക് അപ്പ് വിനോദ് സ്റ്റില്‍സ് ആര്‍ എസ് രാജ, സ്റ്റോറി ബോര്‍ഡ് ഇന്ദ്ര പ്രഭാകരൻ, ദേവ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാകേഷ് രാഘവന, പ്രൊഡക്ഷൻ മാനേജര്‍ എം പി രാമചന്ദ്രൻ, പിആര്‍ഒ നിഖില്‍ മുരുഗൻ, ഗാനരചന ഡി ബാബു, സംഭഷണം തിരുമുരുഗൻ,പബ്ലിസിറ്റി ഡിസൈൻ തമിഴരശൻ എന്നിവരാണ്.
Read More: 'എന്തായാലും ആ സിനിമ സംഭവിക്കും', 'ദശമൂലം ദാമു' എത്തുമെന്ന് സുരാജ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ