
മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയായ താരമാണ് സാനിയ ഇയ്യപ്പൻ. സിനിമയ്‍ക്ക് പുറമേ മോഡലിംഗിലൂടെയും പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കാൻ സാനിയ ഇയ്യപ്പന് സാധിച്ചിട്ടുണ്ട്. സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ചര്‍ച്ചയാകാറുമുണ്ട്. സാനിയ ഇയ്യപ്പൻ ഗ്സാമര്‍ ലുക്കിലുള്ള ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.
മമ്മൂട്ടി നായകനായ 'ബാല്യകാലസഖി' എന്ന ചിത്രത്തിലൂടെ ബാലനടിയായിട്ടാണ് സാനിയ ഇയ്യപ്പൻ ആദ്യമായി വെള്ളിത്തിരയുടെ ങാഗമാകുന്നത്. 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലും ബാലതാരമായ ശേഷം സാനിയ 'ക്വീനി'ലൂടെ നായികയായി അരങ്ങേറി. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ സ്ഥിര സാന്നിദ്ധ്യമായി. ഏറ്റവും ഒടുവില്‍ സാനിയയുടേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 'സാറ്റര്‍ഡേ നൈറ്റ്' ആണ്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‍ത ചിത്രമായ 'സാറ്റര്‍ഡേ നൈറ്റി'ല്‍ നിവിൻ പോളിയായിരുന്നു നായകൻ. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചിരുന്നത്. 'വൈഷ്‍ണവി' എന്ന ബൈക്ക് റൈഡറായി ചിത്രത്തില്‍ സാനിയയും അഭിനയിച്ചു. ചെറിയ വേഷമാണെങ്കിലും സാനിയയുടെ പ്രകടനം ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകര്‍ന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി. വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ ആണ്. തിരക്കഥ നവീൻ ഭാസ്‍കര്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ് ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍ എന്നിവരുമായിരുന്നു.
Read More: 'വാടിവാസലി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്, വാര്‍ത്ത അറിഞ്ഞ് ആരാധകര്‍ ആവേശത്തില്‍