ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ എവിടെ കിട്ടും നീതി:സന്തോഷ് കീഴാറ്റൂര്‍

By Web TeamFirst Published Oct 24, 2020, 7:33 PM IST
Highlights

തെരഞ്ഞെടുപ്പ് വരുമ്പോള്‍ തെരുവു നാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ നാടകക്കാരെ തേടി വരാതെ ചേർത്ത് പിടിക്കണമെന്ന് സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ജാതിവിവേചനം നടത്തിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതി നടന്‍ സന്തോഷ് കീഴാറ്റൂര്‍. നവോത്ഥാന കേരളം പടുത്തുയർത്താൻ കേരളത്തിലെ നാടകങ്ങളും, നാടകപ്രവർത്തകരും വിയർപ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണെന്നും സന്തോഷ് ഓർമ്മിപ്പിക്കുന്നു. 

ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞങ്ങള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ കിട്ടും നീതിയെന്ന് സന്തോഷ് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ തെരുവു നാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ നാടകക്കാരെ തേടി വരാതെ ചേർത്ത് പിടിക്കണമെന്ന് സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി അറിയാൻ,
സാർ,
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ നാടകക്കാർ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കേരള സംഗീത നാടക അക്കാദമിയുടെ മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സർഗ്ഗാത്മകമായ രീതിയിൽ സമരം ചെയ്യുകയാണ്.ഈ ദുരിതകാലത്ത് നാടകപ്രവർത്തകർ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുർഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാർ സമരവുമായി ഇറങ്ങിയിരിക്കുന്നത്.....
നവോത്ഥാന കേരളം പടുത്തുയർത്താൻ കേരളത്തിലെ നാടകങ്ങളും, നാടകപ്രവർത്തകരും വിയർപ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്
#പാട്ടബാക്കി
#നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി
#അടുക്കളയിൽനിന്ന്അരങ്ങത്തേക്ക്
#നമ്മളൊന്ന്
#കൂട്ടുകൃഷി
#ജ്നല്ലമനുശ്യനാവാൻനോക്ക്
#ഋതുമതി
മാറ്റത്തിൻ്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകൾ എഴുതി തീർക്കാൻ എൻ്റെ മൊബൈലിലെ  GB മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല സാർ..
ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാൽ മതി ....
സാർ,
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയിൽ ഇരുത്തണോ...
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി.
തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ..
ഞങ്ങളെ ചേർത്ത് പിടിക്കൂ.... തെരുവിൽ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവർത്തകർക്ക് ഒരു പനി വന്നാൽ കുടുംബം പട്ടിണിയാവും.
മണിമാളികകളോ, Bank FD യോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാർ.നേരിൻ്റെ പക്ഷത്ത് നിൽക്കുന്നവരാണ്
സ്നേഹത്തിൻ്റെ പാട്ട് പാടുന്നവരാണ്
വിപ്ലവത്തിൻ്റെ വിത്ത് വിതക്കുന്നവരാ.....
ഞങ്ങളുടെ സമരംNews  Prime Timil ചർച്ച ചെയ്യില്ല എന്നറിയാം
പത്രതാളുകളിൽ വാർത്തയും ആകില്ല..
 എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു....
 എന്ന്
സ്നേഹപൂർവ്വം
സന്തോഷ് കീഴാറ്റൂർ

ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി അറിയാൻ, സാർ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ നാടകക്കാർ...

Posted by Santhosh Keezhattoor on Friday, 23 October 2020
click me!