തളര്‍ച്ചയറിയാതെ 'പഠാൻ', തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം തുടരുന്നു

Published : Feb 24, 2023, 05:44 PM IST
തളര്‍ച്ചയറിയാതെ 'പഠാൻ', തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം തുടരുന്നു

Synopsis

ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ 'പഠാന്റെ' ഏറ്റവും പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ഷാരൂഖ് ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രം 'പഠാൻ' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രമാണ് 'പഠാൻ'. ആയിരം കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡ് നേടി ചരിത്രം സൃഷ്‍ടിച്ചിരിക്കുകയാണ് 'പഠാൻ'. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ 'പഠാൻ' കുതിപ്പ് തുടരുകയാണ് എന്നാണ് പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'പഠാൻ' ഇതുവരെയാണ് 1009 കോടി സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.  ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സത്‍ജിത്ത് പൗലോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സഞ്‍ജിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവര്‍ ചേര്‍ന്ന് പശ്ചാത്തല സംഗീതം ഒരുക്കിയ 'പഠാന്റെ' സംഗീത സംവിധായകര്‍ വിശാല്‍- ശേഖര്‍ ആണ്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

Read More: കാത്തിരിപ്പിനൊടുവില്‍ ആ ചിത്രം തുടങ്ങുന്നു, കുഞ്ചാക്കോ ബോബനൊപ്പം സുരാജും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക