'ഒന്ന് തലയിട്ടേച്ച് പോ തിലകൻ ചേട്ടന്റെ മോനെ' എന്ന് പറഞ്ഞാലോ?; കമന്‍റിന് മറുപടിയുമായി ഷമ്മി തിലകൻ

Published : Sep 07, 2022, 09:11 AM ISTUpdated : Sep 07, 2022, 09:14 AM IST
'ഒന്ന് തലയിട്ടേച്ച് പോ തിലകൻ ചേട്ടന്റെ മോനെ' എന്ന് പറഞ്ഞാലോ?; കമന്‍റിന് മറുപടിയുമായി ഷമ്മി തിലകൻ

Synopsis

'പാൽതു ജാൻവർ' എന്ന ചിത്രത്തിലാണ് ഷമ്മി തിലകൻ ഇപ്പോൾ അഭിനയിച്ചത്.

ലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഷമ്മി തിലകൻ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് ഷമ്മി ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞത്. വില്ലനായും കോമേഡിയനാകും സഹതാരമാകും ഷമ്മി തിളങ്ങി. തന്റേതായ നിലപാടുകൾ മടികൂടാതെ തുറന്നു പറയുന്ന ചുരുക്കം ചില സിനിമാ താരങ്ങളിൽ ഒരാള് കൂടിയാണ് ഷമ്മി. ഇപ്പോഴിതാ ഒരു പ്രേക്ഷകന്റെ കമന്റിന് നടൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

"അനാവശ്യ വിവാദങ്ങളിൽ പോയി തല ഇടാതെ ഞങ്ങൾക്ക് ഇതുപോലെ നല്ല എന്റർടൈൻമെന്റ് തരൂ... വിവാദങ്ങളും സംഘടനാ പ്രശ്നങ്ങളും ഉണ്ടാക്കാൻ ഒന്നിനും പറ്റാത്ത tinitom, ഇടവേള ബാബു പോലെയുള്ള ആളുകൾ ഉണ്ട്... ചേട്ടൻ നല്ല കഥാപാത്രങ്ങൾ കിട്ടാൻ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാകണം", എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെ മറുപടിയുമായി ഷമ്മി തിലകനും രം​ഗത്തെത്തി. 

"വിവാദങ്ങളിൽ പോയി തലയിടാൻ അന്നും ഇന്നും താല്പര്യമില്ല ബ്രോ..അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്. എന്നാൽ..;"ഒന്ന് തലയിട്ടേച്ച് പോ തിലകൻ ചേട്ടന്റെ മോനെ" എന്നും പറഞ്ഞ് ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാൽ എന്ത് ചെയ്യും..? ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ "ഇണ്ടാസ്"..! ഞാൻ എന്തു ചെയ്യണം..?നിങ്ങള് പറ..!", എന്നായിരുന്നു ഷമ്മിയുടെ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടിക്ക് പ്രശംസയുമായി രം​ഗത്തെത്തിയത്. 

അതേസമയം, 'പാൽതു ജാൻവർ' എന്ന ചിത്രത്തിലാണ് ഷമ്മി തിലകൻ ഇപ്പോൾ അഭിനയിച്ചത്. ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രത്തിൽ ഡോ. സുനിൽ ഐസക് എന്ന കഥാപാത്രത്തെയാണ് ഷമ്മി അവതരിപ്പിച്ചത്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന ചിത്രത്തിലെ തിലകനെ ഓർമ്മ വരുന്നുവെന്നാണ് ഷമ്മിയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർ പറഞ്ഞത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. 

'ചൊറിച്ചിൽ ആകാതിരുന്നാൽ മതി'; കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി