Asianet News MalayalamAsianet News Malayalam

'ചൊറിച്ചിൽ ആകാതിരുന്നാൽ മതി'; കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകന്‍

പാപ്പനില്‍  ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഷമ്മി തിലകനും കയ്യടി നേടിയിരുന്നു

shammy thilakan reply for facebook post comment paappan
Author
Kochi, First Published Aug 17, 2022, 8:42 PM IST

നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ വിജയകരമായി പ്രദർശനം തുടരുകയാണ്. 18 ദിവസത്തിൽ 50 കോടിയും പാപ്പൻ നേടി കഴിഞ്ഞു. ആദ്യദിനം മുതൽ തന്നെ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രത്തിൽ‌ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഷമ്മി തിലകനും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷമ്മി പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

"ചാലക്കുടിയിൽ"പാപ്പൻ" കളിക്കുന്ന D'cinemas സന്ദർശിച്ച 'എബ്രഹാം മാത്യു മാത്തൻ' സാറിനെ പോയി കണ്ടിരുന്നു.ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു.. "കത്തി കിട്ടിയോ സാറേ"..അതിന് അദ്ദേഹം പറഞ്ഞത്..; "അന്വേഷണത്തിലാണ്"..! "കിട്ടിയാലുടൻ ഞാൻ വന്നിരിക്കും"..! "പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും"..!കർത്താവേ..;  ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..? കുയില പുടിച്ച് കൂട്ടിൽ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..; ആട സൊല്ലുഗിറ ഉലകം..! എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!", എന്നായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്. 

ഈ പോസ്റ്റിന് 'ഞാനൊന്നും മിണ്ടുന്നില്ല... ചിലപ്പോൾ മാന്തിയാലോ? എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകൻ രം​ഗത്തെത്തിയത്. 'പറച്ചിലുകൾ ഇഷ്ടമാണ്..ചൊറിച്ചിൽ ആകാതിരുന്നാൽ മതി', എന്നായിരുന്നു നടന്റെ മറുപടി കമന്റ്. 

shammy thilakan reply for facebook post comment paappan

നേരത്തെ പാപ്പനിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സംവിധായകൻ ജോഷിയോട് നന്ദി പറഞ്ഞുള്ള ഷമ്മിയുടെ പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. "നന്ദി_ജോഷിസർ, എനിക്ക് നൽകുന്ന "കരുതലിന്", എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാർ", എന്നാണ് ഷമ്മി തിലകൻ അന്ന് കുറിച്ചത്. 

തീയറ്ററുകളിൽ തലയെടുപ്പോടെ 'പാപ്പൻ'; ഹാഫ് സെഞ്ച്വറി അടിച്ച് സുരേഷ് ​ഗോപി ചിത്രം

നിരവധി പേരാണ് ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. "എല്ലാ ജോഷി സാറിന്‍റെ സിനിമകളിലും ഓർത്ത് വെക്കാനുള്ള വേഷങ്ങൾ ചെയ്തിട്ടുള്ള ചേട്ടൻ, മലയാള സിനിമക്ക് തന്ന ഒരു പൊൻതൂവൽ കൂടി ഇരട്ടൻ ചാക്കോ, താങ്കളെ ഒരോ നിമിഷവും പ്രകൃതി ഒരുക്കുന്നു വലിയ നടൻ ആകാന്‍. കലയോടുള്ള അർപ്പണബോധം ആവാം താങ്കളെ മികച്ച നടൻ ആക്കുന്നത്. എന്ത് തന്നെ ആയാലും ഹൃദയത്തിൽ നിന്നു പറയുന്നു നിങ്ങൾ മികച്ച നടൻ തന്നെയാണ്, എന്റെ പൊന്നോ. എജ്ജാതി സൈക്കോ ...കിടു. ഫ്ലാഷ് ബാക്ക് കേട്ട് കഴിഞ്ഞപ്പോൾ ഉള്ളിൽ കൊളുത്ത് വീണ പോലെ", എന്നിങ്ങനെയാണ് ഷമ്മിയെ അഭിനന്ദിച്ചു കൊണ്ട് ആരാധകർ പറയുന്നത്. 

സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പൻ.  എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios