അശ്ലീല സിനിമകള്‍ നിര്‍മിച്ച കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

Web Desk   | Asianet News
Published : Jul 19, 2021, 11:37 PM ISTUpdated : Jul 19, 2021, 11:48 PM IST
അശ്ലീല സിനിമകള്‍ നിര്‍മിച്ച കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

രാജ് കുന്ദ്രയ്‍ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്ന് മുംബൈ പൊലീസ് പറയുന്നു.

അശ്ലീല സിനിമകള്‍ നിര്‍മിച്ചതിന് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍.  രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്‍ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്‍ക്ക് എതിരെ കേസ് ഫയൽ ചെയ്‍തത്. സംഭവത്തില്‍  പ്രധാന  പ്രതി കുന്ദ്രയാണ്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ട്. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ പൊലീസ് അശ്ലീല ചിത്രം നിർമ്മിക്കുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു.


കേസിൽ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു