
കൊവിഡ് കാലമായതിനാല്‍ സിനിമാ ചിത്രീകരണങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നു. രാജ്യത്തിന്റെ പലയിടങ്ങളില്‍ ലോക്ക് ഡൗണുകള്‍ ഉണ്ടായതിനാല്‍ ചിത്രീകരണം താളം തെറ്റി. സിനിമ ചിത്രീകരണത്തിന് അനുവാദം കൊടുക്കാത്തത് വിവാദവുമായി. വീണ്ടും ചിത്രീകരണം പതിവുപോലെയാകുമ്പോള്‍ ലൊക്കേഷനില്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടൻ മാധവൻ.
മുംബൈ ഷൂട്ട്. വീണ്ടും ഫ്ലോറില്‍ എത്തിയതിന്റെ സന്തോഷം എന്നും മാധവൻ എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് മാധവന് ആശംസകളുമായി എത്തുന്നത്. ഐഎസ് ആര്‍ ഒ ശാസ്‍ത്രഞ്‍ജൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.
മാധവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നമ്പി നാരായണനായി അഭിനയിക്കുന്നത് മാധവനാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.