എസ്‍ടിആര്‍ 48ന്റെ തയ്യാറെടുപ്പ്, ട്രാൻസ്‍ഫോര്‍മേഷൻ വീഡിയോയില്‍ അമ്പരപ്പിച്ച് ചിമ്പു

Published : Oct 26, 2023, 06:45 PM ISTUpdated : Oct 28, 2023, 12:38 PM IST
എസ്‍ടിആര്‍ 48ന്റെ തയ്യാറെടുപ്പ്, ട്രാൻസ്‍ഫോര്‍മേഷൻ വീഡിയോയില്‍ അമ്പരപ്പിച്ച് ചിമ്പു

Synopsis

നടൻ ചിമ്പുവിന്റെ ട്രാൻസ്‍ഫോര്‍മേഷൻ വീഡിയോ.

തമിഴകത്ത് നിരവധി ആരാധകരുള്ള ഒരു താരമാണ് ചിമ്പു എന്ന സിലമ്പരശൻ. പത്തു തലയാണ് ചിമ്പു നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മോശമല്ലാത്ത വിജയം പത്തു തല സിനിമയ്‍ക്ക് നേടാനായിരുന്നു. എസ്‍ടിആര്‍ 48 എന്ന വിശേഷണപ്പേരിലുള്ള പുതിയ ചിത്രത്തിനായി മേയ്ക്കോവര്‍ നടത്തിനായുള്ള നടൻ ചിമ്പുവിന്റെ ശ്രമങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കഠിന പ്രയ്‍നമാണ് ചിമ്പു പുതിയ ചിത്രത്തിനായി നടത്തുന്നത് എന്ന് വ്യക്തം. സംവിധായകൻ ഡെസിംങ്ക് പെരിയസ്വാമിയുടെ പുതിയ ചിത്രത്തില്‍ ചിമ്പു നായകനാകുമ്പോള്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മാണം. ചിമ്പുവിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രവുമാണ് എസ്‍ടിആര്‍ 48. ആരൊക്കെ എസ്‍ടിആര്‍ 48ല്‍ വേഷമിടുന്നുവെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചിമ്പു നായകനായ പത്തു തല സിനിമയില്‍ അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എ ആര്‍ റഹ്‍മാനായിരുന്നു സംഗീതം. ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനം ഹിറ്റായിരുന്നു. പത്ത് തല ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ചിമ്പു നായകനായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കുക ഹൊംമ്പാളെ ഫിലിംസായിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.  ചിമ്പു നായകനായി ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു എന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരൊക്കെയാകും നായകനായി എത്തുന്ന ചിമ്പുവിനൊപ്പം ചിത്രത്തില്‍ വേഷമിടുക എന്ന ആകാംക്ഷയിലുമാണ് ആരാധകര്‍. 'പത്ത് തല'യ്‍ക്ക് മുമ്പ് ചിമ്പു ചിത്രമായി എത്തിയത് 'വെന്ത് തനിന്തതു കാടാ'ണ്. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം.

Read More: ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ ഒരാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്, അമ്പരപ്പിക്കുന്ന കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ