ശിവജി ഗുരുവായൂരും ജയരാജ് വാര്യരും കേന്ദ്ര കഥാപാത്രങ്ങള്‍; 'സ്വച്ഛന്ദമൃത്യു' വരുന്നു

Published : Oct 08, 2024, 11:00 PM IST
ശിവജി ഗുരുവായൂരും ജയരാജ് വാര്യരും കേന്ദ്ര കഥാപാത്രങ്ങള്‍; 'സ്വച്ഛന്ദമൃത്യു' വരുന്നു

Synopsis

ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം.

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് സ്വച്ഛന്ദമൃത്യു. ജയകുമാർ, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മുദ്ദീൻ, ശ്രീകല ശ്യാം കുമാർ,
മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവ്വഹിക്കുന്നു. സുധിന്‍ലാൽ, നജ്മുദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു. 

എഡിറ്റർ ഷിനോ ഷാബി, പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ, കല സാബു എം രാമൻ, മേക്കപ്പ് അശ്വതി, വസ്ത്രാലങ്കാരം വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ് ശ്യാം ജിത്തു, ഡിസൈൻ സൂരജ് സുരൻ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ലുക്മാന്‍ നായകന്‍; 'കുണ്ടന്നൂരിലെ കുത്സിത ലഹള' റിലീസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും