ഡോക്ടറിന് ശേഷം 'ഡോൺ' ആകാൻ ശിവ കാർത്തികേയൻ; ഫസ്റ്റ് ലുക്ക് എത്തി

Web Desk   | Asianet News
Published : Nov 10, 2021, 09:57 PM IST
ഡോക്ടറിന് ശേഷം 'ഡോൺ' ആകാൻ ശിവ കാർത്തികേയൻ; ഫസ്റ്റ് ലുക്ക് എത്തി

Synopsis

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു ഡോക്ടർ. 

ഡോക്ടർ(Doctor) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ(Sivakarthikeyan)  നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഡോൺ'(DON) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ശിവ കാർത്തികേയൻ തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. 

സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ- കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഡോൺ. ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു ഡോക്ടർ.  'കോലമാവ് കോകില' സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. റിലീസ്‍ ദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്.

പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. 

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ് ആണ്. കഴിഞ്ഞ മാസം അവസാനത്തോടെ തിയറ്ററുകള്‍ തുറന്ന കേരളത്തിലും ഡോക്ടര്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് നേടിയത്. ടെലിവിഷന്‍, ഒടിടി പ്രീമിയറുകള്‍ നടക്കുമ്പോഴും ദീപാവലി റിലീസുകള്‍ക്കൊപ്പം ഡോക്ടര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ തുടരുന്നു എന്നതും കൗതുകം. ഡോക്ടര്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് വിജയ്‍യുടെ പുതിയ ചിത്രം ബീസ്റ്റിന്‍റെയും സംവിധായകന്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

37 വര്‍ഷം മുന്‍പ് മാരുതി 800, സത്യന്‍ അന്തിക്കാടിന്‍റെ യാത്ര ഇനി 67 ലക്ഷത്തിന്‍റെ വോള്‍വോയില്‍, സമ്മാനവുമായി മകന്‍
'എന്നെ അങ്ങനെ വിളിയ്ക്കരുത്'; പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി, ഈ കണ്ണീർ സത്യമാണെങ്കിൽ ഖേദം അറിയിക്കുന്നുവെന്ന് രാഹുൽ ഈശ്വർ