Joju George|ജോജുവിന്റെ കാർ തകർത്ത കേസ്;ജാമ്യം കിട്ടിയ കോൺഗ്രസ് നേതാക്കൾ പുറത്തിറങ്ങി, കള്ളകേസെന്ന് ടോണി ചമ്മണി

Published : Nov 10, 2021, 07:47 PM ISTUpdated : Nov 11, 2021, 02:11 PM IST
Joju George|ജോജുവിന്റെ കാർ തകർത്ത കേസ്;ജാമ്യം കിട്ടിയ കോൺഗ്രസ് നേതാക്കൾ പുറത്തിറങ്ങി, കള്ളകേസെന്ന് ടോണി ചമ്മണി

Synopsis

കള്ളകേസാണ് ചുമത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ജാമ്യം ലഭിച്ചതെന്ന് ടോണി ചമ്മിണി മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ (Joju George‌) കാർ തല്ലിത്തകര്‍ത്ത കേസില്‍ ജാമ്യം കിട്ടിയ അഞ്ച് കോൺഗ്രസ് (congress) നേതാക്കൾ ജയിലിൽ നിന്ന് പുറത്തിറങ്ങി. അഞ്ച് പേരെയും ജയിലിൽ നിന്ന് പ്രകടനമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. കള്ളകേസാണ് ചുമത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ജാമ്യം ലഭിച്ചതെന്ന് ടോണി ചമ്മിണി മാധ്യമങ്ങളോട് പ്രതികരിച്ചു.

മുൻ മേയർ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം. അതേസമയം, രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കാൻ 12 ലേക്ക് മാറ്റി വെച്ചു.

Also Read: ജോജുവിന്റെ കാർ തകർത്ത കേസ്, ടോണി ചമ്മിണി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍