വിജയ്‍യുടെ ആ പ്രവര്‍ത്തി സൂചനയോ?, താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ, അമരൻ അപ്‍ഡേറ്റ്

Published : Sep 27, 2024, 09:55 AM ISTUpdated : Sep 27, 2024, 12:20 PM IST
വിജയ്‍യുടെ ആ പ്രവര്‍ത്തി സൂചനയോ?, താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ, അമരൻ അപ്‍ഡേറ്റ്

Synopsis

തമിഴകത്തെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത് പ്രിയ താരം നടത്തിയ ആ നീക്കം ആണ്.  

അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തിലായിരുന്നു ശിവകാര്‍ത്തികേയൻ. വിജയ് ശിവകാര്‍ത്തികേയന് തുപ്പാക്കി കൈമാറുന്ന രംഗം ഉണ്ട്. വിജയ് നേരത്തെ നായകനായ ഹിറ്റ് ചിത്രത്തിന്റെ പേരുമാണ് തുപ്പാക്കി. താര പദവി വിജയ് യുവ താരം ശിവകാര്‍ത്തികേയന് കൈമാറുന്നുവെന്ന് വ്യാഖ്യാനവും ഉണ്ടായി. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമ പ്രതീക്ഷയോടെയാണ് ആരാധകര്‍ നിലവില്‍ കാത്തിരിക്കുന്നത്.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ അടുത്ത സിനിമയോടെ ഇടവേളയെടുക്കുകയാണ്. തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്ന പ്രത്യേകയും ഉണ്ട്. അതിനാല്‍ തമിഴ് വിജയ്‍ക്ക് ശേഷമുള്ള താരം ശിവകാര്‍ത്തികേയനാകുമെന്ന് സംസാരമുണ്ട്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമയുടെ അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ഒരു വീഡിയോ പുറത്തുവിടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നാണ് അമരനിലെ ഗാനം പുറത്തുവിടുക. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.

സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. അടുത്തതായി ശിവകാര്‍ത്തികേയന്റേതായി എത്തുന്ന ചിത്രം കളക്ഷനിലും കുതിപ്പുണ്ടാക്കിയാല്‍ തമിഴകത്തെ പുതിയ ഒന്നാമനേയാക്കും. ഇനിയും ശിവകാര്‍ത്തികേയൻ നായകനായി നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരം ആയിരുന്നു.

Read More: ഹിന്ദിയിലെ എക്കാലത്തെയും വിജയ ചിത്രം ഒടിടിയില്‍, 2024ലെ ആ സര്‍പ്രൈസ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ