വിജയ്‍‍യെ പിന്തുടര്‍ന്ന് ശിവകാര്‍ത്തികേയനും കമല്‍ഹാസനും

By Web TeamFirst Published Jun 8, 2023, 11:17 AM IST
Highlights

വിജയം ആവര്‍ത്തിക്കാൻ ശിവകാര്‍ത്തികേയനൊപ്പം കമല്‍ഹാസനും.

തമിഴകത്ത് വിജയ തുടര്‍ച്ച ഉറപ്പാക്കുന്ന താരമാണ് ശിവകാര്‍ത്തികേയൻ. മിനിമം ഗ്യാരണ്ടി ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രങ്ങള്‍ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയന്റെ ഓരോ പുതിയ ചിത്രത്തിന്റെയും വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. 'എസ്‍കെ 21'ന്റെ പുതിയ അപ്‍ഡേറ്റ് ഇതാ പുറത്തുവന്നിരിക്കുകയാണ്.

രാജ്‍കുമാര്‍ പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധാനം. കമല്‍ഹാസന്റെ രാജ്‍ കമല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രം കശ്‍മീരില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന അപ്‍ഡേറ്റ്. ലോകേഷ് കനകരാജിന്റെ സംവിധായകനായുള്ള വിജയ് ചിത്രം 'ലിയോയും കശ്‍മീരില്‍ അടുത്തിടെ ചിത്രീകരിച്ചിരുന്നു,

ശിവകാര്‍ത്തികേയൻ നായകനായി 'മാവീരൻ' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയൻ അറിയിച്ചിരുന്നു.

'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.

ശിവകാര്‍ത്തികേയൻ നായകനായി 'അയലാൻ' എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' പ്രദര്ശനത്തിന് എത്തുക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.

Read More: 'അച്ഛന്റെ അവസാനത്തെ പിറന്നാള്‍', വീഡിയോയുമായി അഭിരാമി സുരേഷ്

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

tags
click me!