
സ്നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ്. പ്രസവകാല വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച താരം ഇപ്പോൾ തന്റെ ഡെലിവറി സ്റ്റോറിയുമായി എത്തിയിരിയ്ക്കുകയാണ്. തനിക്ക് പ്രസവ വേദന വന്നിട്ട് ആശുപത്രിയിൽ പോയതായിരുന്നില്ല എന്ന് സ്‍നേഹ വ്യക്തമാക്കുന്നു. ഡോക്ടർ എന്നോട് പറഞ്ഞ തിയ്യതിയിൽ അഡ്‍മിറ്റ് ആവാൻ വേണ്ടി തന്നെയാണ് ആശുപത്രിയിൽ പോയത്.
പത്ത് മാസവും തികഞ്ഞു പെറ്റു എന്ന് പറയുന്നതു പോലെ, എല്ലാം തികഞ്ഞപ്പോൾ വേദന വരാനായിട്ടുള്ള ഇൻഞ്ചക്ഷൻ തരികയായിരുന്നു. എനിക്ക് ജൂൺ ഒന്നിന് പുലർച്ചെ അഞ്ചു മണിയോടെ ആ ഇൻഞ്ചക്ഷൻ തന്നു, അതിന്റെ പ്രോസസിലേക്ക് കടന്നു. വയറ് ക്ലീനൊക്കെ ചെയ്‍തതിന് ശേഷം തനിക്കൊന്നും കഴിക്കാൻ തരില്ല എന്നാണ് കരുതിയത്. എന്നാൽ പിന്നീട് ഇഡ്ഡലിയും ചായയും തനിക്ക് തന്നിരുന്നു.
പിന്നെ വേദന വരാനുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടയിൽ ഞാൻ ഒന്നു മയങ്ങിപ്പോയി. നഴ്‌സ് വന്ന് തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. ഒരു മണിയോടെ എനിക്ക് പ്രസവ വേദന വന്നു തുടങ്ങി. കുഞ്ഞു പുറത്തേക്ക് വരുന്ന അവസ്ഥയിൽ എത്തി. തല ഡോക്ടർ കാണുന്നുണ്ട്. എന്നാൽ വെയിറ്റ് അധികമായതുകൊണ്ട് കുഞ്ഞ് പുറത്തേക്ക് വരാൻ പ്രയാസപ്പെടുന്നു എന്ന് ഡോക്ടർ പറഞ്ഞു
പിന്നീട് പെട്ടെന്നാണ് സിസേറിയൻ വേണം എന്ന് പറഞ്ഞത്. പുറത്ത് എന്റെ അമ്മയും ചേച്ചിയുമടക്കമുള്ളവരുണ്ടായിരുന്നു ശ്രീ ലൊക്കേഷനിലായിരുന്നു. ശ്രീയെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ല. അവസാനം ഡോക്ടറും ശ്രമിച്ചു. ശ്രീ വിളിക്കേണ്ട, ലൊക്കേഷനിലായിരിക്കും. ഡോക്ടർ ചെയ്‌തോളൂ എന്ന് ഞാൻ സമ്മതം പറഞ്ഞു. പെയിൻ കൂടി വന്നു, അവസാനം സർജറി നടന്നു. എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. 2.41 ആയപ്പോഴേക്കും അവനെ പുറത്തെടുത്തു. സൈഡിലൂടെ അവനെ എനിക്ക് കാണിച്ചു തന്നതെല്ലാം ഓർമയുണ്ട് എന്നും ഡെലിവറി വിശേഷങ്ങൾ പങ്കുവെച്ച് സ്‍നേഹ വ്യക്തമാക്കുന്നു.
Read More: 'വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ', ലോക ചാമ്പ്യനോട് കൊമ്പുകോര്‍ക്കുന്ന രമേഷ് പിഷാരടി
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്