'വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ' എന്നാണ് ഫോട്ടോയ്‍ക്ക് രമേഷ് പിഷാരടി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതരാകനും സംവിധായകനും നടനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി എഴുതുന്ന ക്യാപ്ഷനുകളും ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലോക ഹെവി വെയ്റ്റ് ചാമ്പ്യനായ ആന്തണി ജോഷ്വായാണ് രമേഷ് പിഷാരടിക്കൊപ്പമുള്ളത്. പക്ഷേ ലണ്ടനിലെ മാഡം തുസാഡ്‍സ് വാക്സ് മ്യൂസിയത്തിലെ ജോഷ്വായുടെ മെഴുക് പ്രതിമയാണ് എന്ന് സൂക്ഷിച്ചുനോക്കിയാണ് മനസ്സിലാകുക. വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ എന്നാണ് ഫോട്ടോയ്‍ക്ക് രമേഷ് പിഷാരടി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്തായാലും രമേഷ് പിഷാരടി പങ്കുവെച്ച ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

View post on Instagram

മിമിക്രി കലാകാരനായെത്തി ശ്രദ്ധയാകര്‍ഷിച്ച ശേഷം സിനിമാ നടനുമായി മാറിയ രമേഷ് പിഷാരടി ഇന്ന് സംവിധായകനുമാണ്. 'പഞ്ചവര്‍ണതത്ത'യാണ് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്‍ത പ്രൊജക്റ്റ്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ചിത്രം 'ഗാനഗന്ധര്‍വനും' പ്രദര്‍ശനത്തിന് എത്തി. 'നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.

രമേഷ് പിഷാരടി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ എത്തിയത് 'മാളികപ്പുറം' എന്ന ചിത്രമാണ്. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയറ്ററുകളില്‍ വൻ പ്രതികരണമാണ് നേടിയത്. നവാഗതനായ വിഷ്‍ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍ത്. 'കല്യാണി 'എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'. ദേവ നന്ദയുടെ ശ്രാപാതും പ്രധാന കഥാപാത്രങ്ങളായി എത്തി. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, സമ്പത്ത് റാം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. വിഷ്‍ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

Read More: നടി പത്മപ്രിയയുടെ മേയ്‍ക്കോവര്‍, പുത്തൻ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്