നിറവയറില്‍ ആ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത് ഇങ്ങനെ, സ്‍നേഹയ്‍ക്ക് അഭിനന്ദനങ്ങളുമായി ആരാധകര്‍

Published : Jun 12, 2023, 02:30 PM IST
നിറവയറില്‍ ആ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത് ഇങ്ങനെ, സ്‍നേഹയ്‍ക്ക് അഭിനന്ദനങ്ങളുമായി ആരാധകര്‍

Synopsis

അടുത്തിടെയാണ് ഇവർക്കൊരു ആൺകുഞ്ഞ് പിറന്നത്.

'മറിമായം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്‌നേഹ ശ്രീകുമാര്‍. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ 'വല്ലാത്ത പഹയന്‍', 'ലോനപ്പന്റെ മാമോദീസ', 'പന്ത്', 'ഒരേ മുഖം' തുടങ്ങി നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. യുട്യൂബ് വ്ലോഗുമായി സജീവമാണ് സ്നേഹയും ഭർത്താവും നടനുമായ ശ്രീകുമാറും. സ്നേഹ ഗർഭിണിയായത് മുതലുള്ള എല്ലാ വിശേഷങ്ങളും ഇരുവരും ചേർന്ന് പങ്കുവെക്കാറുണ്ടായിരുന്നു. അടുത്തിടെയാണ് ഇവർക്കൊരു ആൺകുഞ്ഞ് പിറന്നത്. 'പൊന്നൂഞ്ഞാലിൽ' എന്ന മനോഹരമായ മ്യൂസിക് ആൽബം ഇരുവരും പുറത്തിറക്കിയിരുന്നു.

ഗർഭകാലത്തിന്റെ അവസാന മാസത്തിലാണ് മ്യൂസിക് ആൽബം സ്നേഹയും ശ്രീകുമാറും ചേർന്ന് അഭിനയിച്ചത്. കുഞ്ഞിനുള്ള കാത്തിരിപ്പും തങ്ങളും ഒരുക്കങ്ങളും തന്നെയാണ് ഇതിവൃത്തം. ഇത് വളരെയേറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോൾ ആൽബത്തിന്റെ ഷൂട്ടിംഗ് സമയത്തെ ബീഹെയ്‌ൻഡ് ദ് സീൻസ് പുറത്ത് വിട്ടിരിക്കുകയാണ് സ്നേഹ. എന്തുമാത്രം ശ്രമങ്ങളാണ് തങ്ങളുടെ മ്യൂസിക് ആല്‍ബത്തിന് പിന്നില്‍ എന്ന് വ്യക്തമാക്കുകയാണ് സ്‍നേഹ ശ്രീകുമാര്‍.

താൻ നിറവയറിൽ അഭിനയിച്ചതിനാല്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും ശ്രീകുമാറിന്റെ പിന്തുണയും എല്ലാം സ്‍നേഹ പങ്കുവെച്ച വീഡിയോയില്‍ പ്രകടമാണ്. 'പൊന്നൂഞ്ഞാലില്‍' എന്ന ആൽബത്തിന്റെ സംവിധായകനും താരങ്ങളെ കൂടുതൽ സഹകരിപ്പിച്ച് മുന്നോട്ട് പോവുന്നതും കാണാം. അബാദ് റാം മോഹനാണ് സംവിധാനം. രതീഷ് നിറം ആണ് സിനിമട്ടോഗ്രാഫി.

ആശുപത്രിയില്‍ അഡ്‍മിറ്റാവുന്നതിന് മുന്‍പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത വീഡിയോ നേരത്തെ താരങ്ങൾ പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു വീഡിയോയിലൂടെയായിരുന്നു സ്‌നേഹ തന്റെ സന്തോഷം പങ്കുവെച്ചത്. ശ്രീകുമാർ കൂടി ഭാഗമായ '2018' സിനിമ കാണാൻ സ്നേഹയെയും കൂട്ടി പോയിരുന്നു. കാൽ നീട്ടിവെച്ച് സിനിമ കാണാൻ സംവിധാനമുള്ളിടത്തായിരുന്നു ഇരുവരും എത്തിയത്.

Read More: 'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന