
സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീകല ശശിധരന്‍. ശ്രീകല എന്ന പേരിനേക്കാള്‍ സോഫി എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ താരം അറിയപ്പെടുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ പാവം സോഫിയായാണ് ഇപ്പോഴും ആരാധകര്‍ ശ്രീകലയെ സ്‌നേഹിക്കുന്നത്. എന്റെ മാനസപുത്രിയെ കൂടാതെ കായംങ്കുളം കൊച്ചുണ്ണി, അമ്മ മനസ്, വാൽസല്യം തുടങ്ങിയ പരമ്പരകളിലും, എന്നിട്ടും എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
മികച്ചൊരു നർത്തകി കൂടിയാണ് ശ്രീകല. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ മുഖഛായയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും നേരിട്ടും പലരും പറയുന്ന കമന്റുകളെക്കുറിച്ചാണ് ശ്രീകല പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെപ്പോലെയുണ്ട് എന്ന് തന്നോട് ഒരുപാടു പേർ പറഞ്ഞിട്ടുണ്ട് എന്നാണ് ശ്രീകല പറയുന്നത്.
''ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഇട്ടാൽ മതി, അപ്പോൾ വരും 'ഗൗതം ഗംഭീറിന്റെ പെങ്ങളാണോ' എന്ന് ചോദിച്ചുള്ള കമന്റുകൾ. സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോലും പങ്കുവെക്കാൻ പറ്റാത്ത അവസ്ഥയാണ്. ആദ്യമൊക്കെ കേട്ടപ്പോൾ വലിയ തമാശയായി തോന്നിയിരുന്നു. എന്നാൽ എപ്പോഴും ഇതേ ചോദ്യം ആവർത്തിച്ചു കേൾക്കുമ്പോൾ ഇറിറ്റേഷൻ തോന്നാറുണ്ട്. എനിക്ക് ഫുട്ബോളിനേക്കാൾ ഇഷ്ടം ക്രിക്കറ്റാണ്, അടുത്തിടെ വനിതകളുടെ ഒരു ക്രിക്കറ്റ് മത്സരം കാണാൻ പോയപ്പോളും, 'നിങ്ങളെ കണ്ടാൽ ഗൗതം ഗംഭീറിനെ പോലെയുണ്ട്' എന്ന് ഒരു പെൺകുട്ടി നേരിട്ടു വന്ന് പറഞ്ഞു'', എന്നാണ് ശ്രീകല അഭിമുഖത്തിൽ പറയുന്നത്.
അഭിനയരംഗത്ത് ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശ്രീകല. താരത്തിന്റെ നൃത്തവീഡിയോകൾ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ