ശ്രീനാഥ് ഭാസി ആലപിച്ച 'നൂലില്ലാ കറക്കം'; 'മുറ'യിലെ ഗാനം ട്രെൻഡിങ്ങിൽ

Published : Oct 16, 2024, 10:20 PM IST
ശ്രീനാഥ് ഭാസി ആലപിച്ച 'നൂലില്ലാ കറക്കം'; 'മുറ'യിലെ ഗാനം ട്രെൻഡിങ്ങിൽ

Synopsis

മുറ ഉടൻ തിയേറ്ററുകളിൽ എത്തും.

പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ മുറ ചിത്രത്തിലെ ടീസറിനും ടൈറ്റിൽ സോങ്ങിനും ശേഷം ചിത്രത്തിൽ ശ്രീനാഥ്  ഭാസി ആലപിച്ച 'നൂലില്ലാ കറക്കം' എന്ന ഗാനം യൂട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടി. വിനായക് ശശികുമാർ രചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റി ജോബിയാണ്. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഉടൻ തിയേറ്ററുകളിൽ എത്തും.

സുരാജ് വെഞ്ഞാറമൂടും, ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ആൾ വീ ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണുമാണ് മുറയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നത്. മാലാ പാർവതി,കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഇതൊരു ഒന്നൊന്നര 'പണി' തന്നെ; ജോജു ജോർജിന്റെ ആദ്യസംവിധാന ചിത്രത്തിന്റെ ട്രെയില‍ർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ