
കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ മമ്മൂട്ടി എന്ന മഹാപ്രതിഭ അഭിനയിച്ചു തിർത്ത നിരവധി കഥാപാത്രങ്ങളുണ്ട്. അവയിൽ പലതും കാലാതിർത്തികൾ ഭേദിച്ച് ഇന്നും ഓർമകളിൽ തളംകെട്ടി കിടക്കുന്നുണ്ട്. അത്തരത്തിൽ മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ബി. അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഈ മമ്മൂട്ടി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക സുപരിചിതമാണ്. ചിത്രത്തിൽ ബിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ സുമിത് നവൽ ആണ്. ഇപ്പോഴിതാ ബിഗ് ബി ഷൂട്ടിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് പറയുകയാണ് സുമിത്.
ബിഗ് ബിയിൽ കാർ പൊട്ടിത്തെറിക്കുന്നൊരു രംഗം ഉണ്ട്. ഈ രംഗത്തിനിടെ നടന്ന സംഭവമാണ് സുമിത് പറയുന്നത്. കാർ പൊട്ടിത്തെറിക്കുന്നതിനിടെ മൂര്‍ച്ചയുള്ളൊരു വസ്തു തെറിച്ച് വീണെന്നും അതിൽ നിന്നും മമ്മൂക്ക രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തിലാണെന്നും സുമിത് പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
"ചിത്രത്തില്‍ കാറിന് തീയിടുന്നൊരു രംഗം ഉണ്ട്. അത് ഒരിക്കലും മറക്കാനാകില്ല. കാർ പൊട്ടിത്തെറിച്ചപ്പോള്‍ വളരെ മൂര്‍ച്ചയുള്ളൊരു വസ്തു തെറിച്ച് വീഴുന്നുണ്ടായിരുന്നു. മമ്മൂക്കയുടെ റിഫ്ലെക്സ് വളരെ വേഗത്തില്‍ ആയിരുന്നു. അദ്ദേഹം പെട്ടെന്ന് തല തിരിച്ചു. അതില്‍ നിന്നും മമ്മൂക്ക രക്ഷപ്പെട്ടത് വെറും സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്‍റെ കഴുത്തില്‍ അത് കൊണ്ടേനെ. ആ സീനിൽ ക്യാമറയ്ക്ക് വരെ അനക്കം ഉണ്ടായിരുന്നു. ഞാന്‍ അതൊരിക്കലും മറക്കില്ല. അതിനെ പറ്റി ഓര്‍ക്കുമ്പോള്‍ ഭയമാണ്. വളരെ മൂര്‍ച്ചയേറിയ വസ്തുവായിരുന്നു അത്", എന്നാണ് സുമിത് നവൽ പറഞ്ഞത്.
വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചു, തക്കാളി കുറച്ചേ കഴിക്കാറുള്ളൂ: സുനിൽ ഷെട്ടി
അതേസമയം, ബിഗ് ബി രണ്ടാം ഭാഗം വരുന്നുവെന്ന ചർച്ചകൾ തകൃതിയായി നടക്കുകയാണ്. അടുത്തിടെ അമൽ നീരദ് പങ്കുവച്ചൊരു പോസ്റ്റും ശ്രദ്ധനേടിയിരുന്നു. ഒരു ടൈറ്റിൽ ഗ്രാഫിക്‌സാണ് സംവിധായകൻ പുറത്തുവിട്ടത്. ഇതിൽ 'ബിലാൽ, ആൻ അമൽ നീരദ് ഫിലിം' എന്ന് രേഖപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ