എസ്‍ഡിജിഎം നായകനായി സണ്ണി ഡിയോള്‍, ചിത്രത്തിന്റെ ബജറ്റ് പുറത്ത്

Published : Jun 22, 2024, 04:36 PM IST
എസ്‍ഡിജിഎം നായകനായി സണ്ണി ഡിയോള്‍, ചിത്രത്തിന്റെ ബജറ്റ് പുറത്ത്

Synopsis

എസ്‍ഡിജിഎം വൻ ബജറ്റിലെന്ന് റിപ്പോര്‍ട്ട്.

സണ്ണി ഡിയോള്‍ നായകനായി ഒരു ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യമൊട്ടാകെ ഹിറ്റായ ഗദര്‍ 2 സിനിമയിലൂടെ നടൻ സണ്ണി ഡിയോള്‍ വൻ തിരിച്ചുവരവാണ് നടത്തിയത്. സണ്ണി ഡിയോളിന്റെ ആക്ഷൻ ഹിറോ ചിത്രമായിരിക്കും പുതിയതും. എസ്‍ഡിജിഎം എന്ന് വിശേഷണപ്പേര് പ്രഖ്യാപിച്ച ചിത്രത്തിന്റെ ആകെ ബജറ്റിന്റെ കണക്കുകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഗോപിചന്ദ് മാലിനേനിയാണ് എസ്‍ഡിജിഎം സിനിമ സംവിധാനം ചെയ്യുന്നത്. ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തില്‍ സംവിധായകൻ നായകനെ അവതരിപ്പിക്കുമ്പോള്‍ ഏകദേശം 100 കോടിയോളം ബജറ്റാകും. ഛായാഗ്രഹണം ഋഷി പഞ്ചാബി. സണ്ണി ഡിയോളിനൊപ്പം മറ്റ് സുപ്രധാന കഥാപാത്രങ്ങളാകുന്നത് സയാമി ഖേറും റെജീന കസാന്ദ്രയുമാണ്. ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിനൊപ്പം പീപ്പിൾ മീഡിയ ഫാക്ടറിയുമാണ് നിര്‍മിക്കുന്നത്. അനൽ അരസുവിനും രാം ലക്ഷ്‍മണിനുമൊപ്പം ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗാഫ്രി വെങ്കട്ടും നിര്‍വഹിക്കുന്നു. പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്നയും ചിത്രത്തിന്റെ പിആര്‍ഒ ശബരിയുമാണ്.

ഗദര്‍ 2 ഓഗസ്റ്റ് 11നാണ് തിയറ്ററുകളില്‍ എത്തിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ പെട്ടെന്ന് തന്നെ ചിത്രം രാജ്യമാകെ ശ്രദ്ധയാകര്‍ഷിക്കുന്ന കാഴ്‍ചയാണ് കണ്ടത്. ആഗോള ബോക്സ് ഓഫീസില്‍ 650 കോടിയില്‍ അധികം നേടി. സംവിധാനം അനില്‍ ശര്‍മയാണ്.

രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വൻ വിജയമായ ചിത്രം ആണ് ഗദര്‍: ഏക് പ്രേം കഥ എന്നത്. ഗദര്‍ 2 എത്തിയത് രണ്ടാം ഭാഗം ആയിട്ടായിരുന്നു. സംവിധായകൻ അനില്‍ ശര്‍മയുടേതായി വന്ന ചിത്രം സണ്ണി ഡിയോളിന്റെയും അമീഷ പട്ടേലിന്റെയും കഥാപാത്രങ്ങള്‍ കേന്ദ്രീകരിച്ചിട്ടായിരുന്നു. ഛായാഗ്രാഹണം നജീബ് ഖാനായിരുന്നു. ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങി ഒട്ടേറെ താരങ്ങളും സണ്ണി ഡിയോളിന്റെ 'ഗദര്‍ 2'വില്‍ വേഷമിട്ടിരിക്കുന്നു.

Read More: ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്‍ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'