
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വൻ പ്രതിഷേധം ആണ് രാജ്യമെമ്പാടും അരങ്ങേറുന്നത്. മെയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ ഒരാളെ മാത്രം ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.
"മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ", എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ഇന്ത്യ ടുഡേയിൽ വന്ന മണിപ്പൂർ സംഭവത്തിന്റെ വാർത്തയും സുരാജ് പങ്കുവച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ അങ്ങോളം ഇങ്ങോളം വന്‍ തോതിലുള്ള പ്രതിഷേധമാണ് മണിപ്പൂര്‍ സംഭവത്തില്‍ നടക്കുന്നത്. അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിട്ടുണ്ട്. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണെന്നും. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. ഇതിനിടെ സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന് ഇടപെടാൻ കുറച്ച് സമയം കൂടി നൽകുന്നു. ഇല്ലെങ്കിൽ സുപ്രീം കോടതി ഇടപെടൽ നടത്തും. സമുദായിക കലഹങ്ങൾക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
'മതീടാ..എന്നെ സെലിബ്രിറ്റി ആക്കല്ലെ', എന്ന് അഖിൽ മാരാർ- വീഡിയോ
കഴിഞ്ഞ ദിവസം ആണ് സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന ഒരുകൂട്ടം ആളുകളുടെ വീഡിയോ പുറത്തുവന്നത്. മെയ്‍തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രോഷം ഉയരുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..