Suresh Gopi : 'ഇളയനിലാ പൊഴിഗിറതേ...', വിവാഹവേദിയിൽ മാസ്റ്റർപീസ് ​ഗാനവുമായി സുരേഷ് ​ഗോപി, വീഡിയോ

Web Desk   | Asianet News
Published : Jan 11, 2022, 12:01 PM ISTUpdated : Jan 11, 2022, 12:07 PM IST
Suresh Gopi : 'ഇളയനിലാ പൊഴിഗിറതേ...', വിവാഹവേദിയിൽ മാസ്റ്റർപീസ് ​ഗാനവുമായി സുരേഷ് ​ഗോപി, വീഡിയോ

Synopsis

വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അഭിനയത്തിന് പുറമേ താനൊരു മികച്ച ​ഗായനാണെന്ന് തെളിയിച്ച താരമാണ് സുരേഷ് ​ഗോപി(Suresh Gopi) എംപി. പലവേദികളിലും അദ്ദേഹത്തിന്റെ മനോഹര ​ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ വേദിയിൽ പാട്ട് പാടുന്ന സുരേഷ് ​ഗോപിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഈ സ്‌നേഹം എന്നും എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു , ഞാന്‍ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു' എന്ന കുറിപ്പോ‍‍ടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. തന്റെ മാസ്റ്റർ പീസായ "ഇളയനിലാ പൊഴിഗിറതേ..."എന്ന ​ഗാനമാണ് വേദിയിൽ സുരേഷ് ​ഗോപി ആലപിച്ചത്. 

വിവാഹ വേദിയിലേക്ക് മടി കൂടാതെ എത്തിയ താരം മൈക്ക് വാങ്ങി പ്രിയപ്പെട്ട ഗാനം ആലപിക്കുകയായിരുന്നു. നിറ കയ്യടിയോടെയാണ് സുരേഷ് ​ഗോപിയുടെ പാട്ട് ഏവരും കേട്ടത്. നാല് വാരി പാട്ടും പാടി പാടി സുരേഷ് ഗോപി വേദി വിടുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

കാവല്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നിതിന്‍ രണ്‍ജി പണിക്കരാണ് സംവിധാനം. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രം കൂടിയായിരുന്നു കാവൽ.

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ