മലയാള ചലച്ചിത്ര മേഖലയ്‌ക്കൊരു ഉണർവ്; 'പാപ്പന്‍' സ്വീകരിച്ചതിന് ഒരുപാട് സ്നേഹമെന്ന് സുരേഷ് ഗോപി

Published : Jul 29, 2022, 09:39 PM ISTUpdated : Jul 29, 2022, 09:44 PM IST
മലയാള ചലച്ചിത്ര മേഖലയ്‌ക്കൊരു ഉണർവ്; 'പാപ്പന്‍' സ്വീകരിച്ചതിന് ഒരുപാട് സ്നേഹമെന്ന് സുരേഷ് ഗോപി

Synopsis

മലയാള ചലച്ചിത്ര മേഖലയ്‌ക്കൊരു ഉണർവ് എന്റെ സിനിമയിലൂടെ, ജോഷിയേട്ടന്റെ ഒരു സിനിമയിലൂടെ നൽകിയതിന് ഒരുപാട് സ്നേഹമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ സുരേഷ് ​ഗോപി(Suresh Gopi-Joshiy) ചിത്രം 'പാപ്പൻ' (Paappan) ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. സുരേഷ് ​ഗോപിയുടെ ​ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ഈ അവസരത്തിൽ ചിത്രം ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയുകയാണ് സുരേഷ് ​ഗോപി. നിങ്ങളുടെ അഭിപ്രായ പ്രകടനത്തിലൂടെ കൂടുതൽ ആളുകളെ തിയറ്ററുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. ഒരു സൂപ്പർ ഹിറ്റ് കിട്ടുക എന്ന് പറയുമ്പോൾ ഇന്റസ്ട്രി മുഴുവൻ ഉണരും. മലയാള ചലച്ചിത്ര മേഖലയ്‌ക്കൊരു ഉണർവ് എന്റെ സിനിമയിലൂടെ, ജോഷിയേട്ടന്റെ ഒരു സിനിമയിലൂടെ നൽകിയതിന് ഒരുപാട് സ്നേഹമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

സുരേഷ് ​ഗോ​പിയുടെ വാക്കുകൾ

വലിയ പ്രതീക്ഷയോടെയാണ് പാപ്പന്റെ സ്ക്രിപ്റ്റ് സ്വീകരിച്ചതും പ്രോജക്ട് സ്വീകരിച്ചതും. അതിന് ശേഷം വളരെ ആവേശത്തോടെയാണ് ലൊക്കേഷനിലെത്തി ചിത്രീകരണ പ്രവർത്തനങ്ങളുമായി ഒരു നടനെന്ന നിലയ്ക്ക് സഹകരിച്ചത്. ഒരു ജീവിതം, കാലഘട്ടം മാറി പ്രായം കൂടി, പക്വത പുതിയൊരു മേഖലയിൽ എത്തിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നടനം ഒരു മാധ്യമമായി സ്വീകരിക്കുക ആയിരുന്നില്ല. ആ കഥാപാത്രം ചെയ്യുന്നതിന് മുൻപ് എന്റെ മനസിനെ നടനത്തിന്റെ തീവ്രതയുടെ കാര്യത്തിൽ മനസ്സിൽ പതിഞ്ഞ് പോയ കുറേ ബിംബങ്ങൾ ഉണ്ട്. അവരുടെ എല്ലാം ഒരു സോൾ, ഇന്റ​ഗ്രിറ്റി ഉണ്ട്. ആ ഇന്റ​ഗ്രിറ്റി ഞാനെന്റെ മനസ്സിൽ ആവാഹിച്ച് എടുത്തിട്ടുണ്ട്. അതൊരുക്കി തന്ന ഹൃദയം വച്ചാണ് പപ്പൻ ചെയ്യാൻ എനിക്ക് സാധിച്ചത്. അത് നിങ്ങളുടെ ഇഷ്ടത്തിലേക്ക് മാത്രമായി പരിപൂർണമായി നിർവഹിക്കാൻ സാധിച്ചുവെന്ന്, 29 ജൂലൈ 2022 എന്റെ കാതിൽ മുഴങ്ങുന്ന ശബ്ദത്തിൽ ഓതിത്തരികയാണ്. നിങ്ങളുടെ ഇഷ്ടം നേടുവാൻ സാധിച്ചു. ഇഷ്ടം ഉള്ളവർക്ക് പെരുത്ത് ഇഷ്ടമായി എന്ന് അറിയുമ്പോഴുള്ള, ഒരു കലാകാരന്റെ അമിതമായ സന്തോഷം, അതിന്റെ തേൻ നുകർന്ന് കൊണ്ടിരിക്കുകയാണ്. ഒരുപാട് സന്തോഷം. ഒരുവിജയമല്ല നിങ്ങൾ സമ്മാനിച്ചിരിക്കുന്നത്, എന്റെ ജീവത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഏറ്റവും വലിയ ഇന്ധനമാണ് എല്ലാ അർത്ഥത്തിലും പകർന്ന് നൽകിയത്. നിങ്ങളുടെ അഭിപ്രായ പ്രകടനത്തിലൂടെ കൂടുതൽ ആളുകളെ തിയറ്ററുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. ഒരു സൂപ്പർ ഹിറ്റ് കിട്ടുക എന്ന് പറയുമ്പോൾ ഇന്റസ്ട്രി മുഴുവൻ ഉണരും.  മലയാള ചലച്ചിത്ര മേഖലയ്ക്കൊരു ഉണർവ് എന്റെ സിനിമയിലൂടെ, ജോഷിയേട്ടന്റെ ഒരു സിനിമയിലൂടെ നൽകിയതിന്, നന്ദി എന്ന് ഞാൻ പറയില്ല. ഒരുപാട് സ്നേഹം.

'ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം': മനസ്സും കണ്ണും നിറഞ്ഞ് രാധിക, വീഡിയോ

സലാം കശ്മീരിന് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ജോഷിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. നീതാ പിള്ളയാണ് നായിക. കനിഹ, ആശാ ശരത്ത്, സാ സ്വികാ. ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്,, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്. ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട