Suresh Gopi : കറിക്ക് ഏതാ നല്ലതെന്ന് സുരേഷ് ​ഗോപി, നെയ്മീനെന്ന് വിൽപ്പനക്കാർ; ആറരക്കിലോ വാങ്ങി താരം, വീഡിയോ

Web Desk   | Asianet News
Published : Jan 07, 2022, 07:00 PM IST
Suresh Gopi : കറിക്ക് ഏതാ നല്ലതെന്ന് സുരേഷ് ​ഗോപി, നെയ്മീനെന്ന് വിൽപ്പനക്കാർ; ആറരക്കിലോ വാങ്ങി താരം, വീഡിയോ

Synopsis

ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. 

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ(Sakthan Market) നിന്നുള്ള നടനും എംപിയുമായ സുരേഷ് ​ഗോപിയുടെ(Suresh Gopi) വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാർക്കറ്റിൽ എംപി ഫണ്ടിൽനിന്നു നൽകിയ ഒരു കോടി രൂപ ഉപയോഗിച്ച് ചെയ്യാനിരിക്കുന്ന നവീകരണ പ്രവൃത്തികൾ വിലയിരുത്താൻ എത്തിയതായിരുന്നു സുരേഷ് ​ഗോപി. ഇതിനിടെയാണ് അദ്ദേഹം മീൻ വാങ്ങിയത്. 

കറി വയ്ക്കാൻ നെയ്മീനാണ് അദ്ദേഹം വാങ്ങിയത്. കറിവയ്ക്കാൻ ഏതാ നല്ലതെന്ന് ചോദിച്ചതിന് നെയ്മീൻ എന്നായിരുന്നു വിൽപ്പനക്കാരന്റെ മറുപടി. പിന്നാലെ ആറരകിലോയാളം തൂക്കം വരുന്ന മീൻ സുരേഷ് ​ഗോപി വാങ്ങിക്കുക ആയിരുന്നു. മൂവായിരം രൂപയ്ക്ക് അടുത്താണ് മീനിന്റെ വില. പറഞ്ഞതിലും കൂടുതൽ തുക നൽകിയ ശേഷം ബാക്കി പണം കൊണ്ട് മറ്റുള്ളവർക്കെന്തെങ്കിലും വാങ്ങി നൽകാനും സുരേഷ് ഗോപി നിർദേശിച്ചു. 

ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ജയിച്ചാലും തോറ്റാലും മാർക്കറ്റ് നവീകരണത്തിന് പണം നൽകുമെന്ന് സുരേഷ് ​ഗോപി വാക്കും നൽകി. ഈ വാക്കാണ് സുരേഷ് ​ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുറിവേറ്റ രണ്ട് സ്ത്രീകളുടെ കഥ; കയ്യടി നേടി 'സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്'
ഐഎഫ്എഫ്കെ: മൂന്നാം ദിനം 71 ചിത്രങ്ങൾ; ആവേശമാകാന്‍ ചെമ്മീനും വാനപ്രസ്ഥവും, ഒപ്പം സിസാക്കോയുടെ 'ടിംബക്തു'