'എന്ന് സ്വന്തം പാപ്പൻ..'; ജോഷിക്ക് പിറന്നാൾ ആശംസയുമായി സുരേഷ് ​ഗോപി

Published : Jul 18, 2022, 04:13 PM IST
'എന്ന് സ്വന്തം പാപ്പൻ..'; ജോഷിക്ക് പിറന്നാൾ ആശംസയുമായി സുരേഷ് ​ഗോപി

Synopsis

ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാപ്പൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 29ന് ചിത്രം തിയറ്ററുകളിൽ എത്തും.

ലയാളികളുടെ പ്രിയ സംവിധായകനാണ് ജോഷി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി(Suresh Gopi) ഉൾപ്പടെയുള്ള താരങ്ങളെ വച്ച് മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സുരേഷ് ​ഗോപി- ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വൻ ഹിറ്റായിരുന്നു. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോയും ഇരുവരുമാണ്. ആക്ഷൻ സിനിമകളുടെ തലതൊട്ടപ്പനായ ജോഷിയുടെ പിറന്നാളാണ് ഇന്ന്. സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് രം​ഗത്തെത്തുകയാണ്. ഈ അവസരത്തിൽ സുരേഷ് ​ഗോപി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

'ഒരായിരം പിറന്നാൾ ആശംസകൾ ജോഷി ചേട്ടാ, എന്ന് സ്വന്തം പാപ്പൻ..' എന്നാണ് സുരേഷ് ​ഗോപി, ജോഷിയുടെ ഫോട്ടോയോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ സംവിധായകന് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്. 

അതേസമയം, ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാപ്പൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 29ന് ചിത്രം തിയറ്ററുകളിൽ എത്തും. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പൻ. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.  നൈല ഉഷ,കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റു നിരവധി താരങ്ങളും അണി നിരക്കുന്നു.

ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം -  വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍.

Paappan Movie: തിയറ്ററുകളിൽ തരം​ഗമാകാൻ അച്ഛനും മകനും വരുന്നു; 'പാപ്പൻ' ​ക്യാരക്ർ പോസ്റ്റർ

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു