'പാപ്പൻ' ജൂലൈ 29ന് ലേകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പൻ''(Paappan Movie). സുരേഷ് ​ഗോപിക്കൊപ്പം(Suresh Gopi) മകൻ ​ഗോകുലും (Gokul Suresh) ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും പാപ്പനുണ്ട്. ചിത്രം റിലീസിനോട് അടുക്കുമ്പോൾ, ചിത്രത്തിന്റേതായി പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ​ഗോകുൽ അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. 

അതേസമയം, 'പാപ്പൻ' ജൂലൈ 29ന്(2022) ലേകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. നൈല ഉഷ,കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റു നിരവധി താരങ്ങളും അണി നിരക്കുന്നു.

ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍.

Paappan Movie : തിയറ്ററുകളിൽ ഇനി തീപാറും; സുരേഷ് ​ഗോപിയുടെ 'പാപ്പൻ' റിലീസ് പ്രഖ്യാപിച്ചു

പ്രണവിന്റെ 'ഹൃദയം' ഇനി ടെലിവിഷനിൽ; പ്രീമിയർ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് മോഹൻലാൽ ചിത്രം ' ഹൃദയ' ത്തിന്റെ (Hridayam) ടെലിവിഷൻ പ്രീമിർ ഏഷ്യാനെറ്റിൽ. ജൂലൈ 24 ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ പ്രീമിയർ. വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ഹൃദയം ജനുവരി 21നാണ് തിയറ്ററുകളിൽ എത്തിയത്. 

നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ഹൃദയത്തെ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ​ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.