ഷാജി കൈലാസിന്റെ വരവിന്റെ ഒരാഴ്‍ചത്തെ കളക്ഷൻ റിപ്പോര്‍ട്ട്.

മലയാള സിനിമയിലെ ശക്തമായ ആക്ഷൻ-ഡ്രാമ ചിത്രങ്ങൾക്ക് പുതിയ ഭാഷയും ഊർജവും നൽകിയ കൂട്ടുകെട്ടാണ് തിരക്കഥാകൃത്ത് എ. കെ. സാജനും സംവിധായകൻ ഷാജി കൈലാസും. ഇരുവരും ചേർന്നപ്പോൾ മലയാള സിനിമയിൽ രൂപപ്പെട്ടത് വെറും വിനോദ ചിത്രങ്ങൾ മാത്രമല്ല, ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും തീവ്രമായ മനുഷ്യബന്ധങ്ങളും ചേർന്ന ആക്ഷൻ ത്രില്ലർ അനുഭവങ്ങളാണ്.

ഷാജി കൈലാസിന്റെ ദൃശ്യഭാഷയുടെ കരുത്തും എ. കെ. സാജന്റെ കൃത്യമായ തിരക്കഥാ ഘടനയും ഒന്നിച്ചപ്പോൾ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന, ആവേശവും ചിന്തയും ഒരുപോലെ നൽകുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചു. അധികാരം, നീതി, പ്രതികാരം, നിയമത്തിന്റെ ഇരുണ്ട വശങ്ങൾ, മനുഷ്യന്റെ മനഃശാസ്ത്രം എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രത്യേകത.

ഈ വിജയകരമായ കൂട്ടുകെട്ട്' വരവ് ' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എ കെ സാജനാണ്. ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന, പ്രതികാരവും അതിജീവനവും മനുഷ്യബന്ധങ്ങളും ഇഴചേർന്ന ഒരു ശക്തമായ ത്രില്ലർ അനുഭവമായി എന്നാണ് പ്രതികരണങ്ങള്‍ വോൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ജൂലൈ 16ന് ഇന്ത്യയൊട്ടാകെ ചിത്രം തീയറ്ററുകളിൽ എത്തിച്ചു. ഒരാഴ്‍ച കൊണ്ട് വരവ് 12.71 കോടി രൂപയാണ് നേടിയിരിക്കുന്നത്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് :ജോമി ജോസഫ് പുളിങ്കുന്ന് , രാഹുൽ റെജി. ചിത്രത്തിന്റെ ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്. മാർക്കറ്റിംഗ്ബ്രിങ്ഫോർത്ത്. ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് .ഓവർസീസ് വിതരണം പി എച്ച് എഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക